EBM News Malayalam
Leading Newsportal in Malayalam

രുദ്രപ്രയാഗ് അപകടം: മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച്‌ കേന്ദ്രസർക്കാർ



ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ ടെമ്പോ ട്രാവലർ മലയിടുക്കിലേക്ക് മറിഞ്ഞ് 12 പേർ മരിച്ച സംഭവത്തില്‍ ധനസഹായം പ്രഖ്യാപിച്ച്‌ കേന്ദ്രം. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 2 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പരിക്കേറ്റ 14 പേർക്ക് 50,000 രൂപ വീതം നല്‍കും.

read also: പൊലീസുകാര്‍ തമ്മില്‍ അടിപിടി, തലയ്ക്ക് പരിക്കേറ്റ ഉദ്യോഗസ്ഥന്‍ ഇറങ്ങിയോടി: രണ്ട് ഉദ്യോഗസ്ഥര്‍ക്കും സസ്‌പെന്‍ഷന്‍

ഋഷികേശ്- ബദ്രിനാഥ് പാതയില്‍ വച്ചു 26 പേരുമായി വരികയായിരുന്ന ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് മറിയുകയായിരുന്നു.

പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും അവരുടെ കുടുംബങ്ങളെ ഓരോന്നായി അറിയിച്ചു വരികയാണെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പറഞ്ഞു.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y