EBM News Malayalam
Leading Newsportal in Malayalam

കടുത്ത ചൂടിനെ തുടര്‍ന്ന് ആരോഗ്യപ്രശ്‌നം: നടന്‍ ഷാരൂഖ് ഖാന്‍ ആശുപത്രി വിട്ടു


മുംബൈ: കടുത്ത ചൂടിനേത്തുടര്‍ന്നുണ്ടായ നിര്‍ജലീകരണം മൂലം ചികിത്സ തേടിയ നടന്‍ ഷാരൂഖ് ഖാന്‍ ആശുപത്രി വിട്ടു. അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു നടനെ പ്രവേശിപ്പിച്ചിരുന്നത്. ഷാരൂഖ് ഖാന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഞായറാഴ്ച നടക്കുന്ന ഐപിഎല്‍ ഫൈനലില്‍ കെകെആറിനെ പിന്തുണച്ച് അദ്ദേഹം തിരിച്ചെത്തുമെന്നും നടിയും ടീമിന്റെ സഹ ഉടമകൂടിയായ ജൂഹി ചൗള പ്രതികരിച്ചു.

ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍ റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാനായി ഷാരൂഖ് ഖാന്‍ ചൊവ്വാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ എത്തിയതായിരുന്നു. 45 ഡിഗ്രി ചൂടായിരുന്നു ഈ ദിവസം അഹമ്മദാബാദില്‍ അനുഭവപ്പെട്ടത്. ഇതിനേത്തുടര്‍ന്നുണ്ടായ നിര്‍ജലീകരണം കാരണമാണ് ഷാരൂഖ് ഖാന് ശാരീരിക അസ്വസ്ഥതകളുണ്ടായതെന്നാണ് വിവരം.

 



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y