കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ ക്രൂരതകള്‍ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടിയ ബസിര്‍ഘട്ട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രേഖ പത്രയ്ക്ക് എക്സ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം.
രേഖയ്ക്കെതിരെയുള്ള ടിഎംസിയുടെ ഭീഷണി കണക്കിലെടുത്താണ് സുരക്ഷ ഏര്‍പ്പെടുത്തിയത്.
ടിഎംസി എംഎല്‍എമാരായ ഷെയ്ഖ് ഷാജഹാന്‍, ഷിബു ഹസ്ര, ഉത്തം സര്‍ദാര്‍ എന്നിവരുടെ ക്രൂരതകള്‍ക്കെതിരെ രേഖ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. രേഖയുടെ ആ ഉറച്ച തീരുമാനമാണ് ബിജെപിയുടെ അഞ്ചാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചത്. ഷെയ്ഖ് ഷാജഹാന്റെ മുഖംമൂടി വലിച്ചൂരിയ രേഖയ്ക്ക് ടിക്കറ്റ് നല്‍കിയതില്‍ സമൂഹമാദ്ധ്യമങ്ങളിലടക്കം ബിജെപിക്ക് വന്‍ പിന്തുണ ലഭിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഹാജി നൂറുല്‍ ഇസ്ലാമിനെതിരെയാണ് രേഖ പത്ര മത്സരിക്കുന്നത്.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y