ന്യൂഡല്‍ഹി: മംഗളൂരുവിലെ ഉള്ളാള്‍ സ്വദേശി രാജേഷ് കൊട്ടിയനെ കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. മംഗലാപുരം ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. മുഹമ്മദ് ആസിഫ് (31), മുഹമ്മദ് സുഹൈല്‍ (28), അബ്ദുല്‍ മുത്തലിപ് (28), അബ്ദുള്‍ അസ്വീർ (27) എന്നിവർക്ക് ജീവപര്യന്തം തടവുശിക്ഷ കൂടാതെ 25,000 രൂപ വീതം പിഴയുമുണ്ട്.
read also: വിദേശത്ത് നിന്ന് മൂന്ന് മാസം മുൻപ് നാട്ടിലെത്തിയ യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍
മരിച്ച രാജേഷ് കൊട്ടിയായന്റെ കുടുംബത്തിന് പിഴത്തുക നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. വർഗീയ സംഘർഷമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 2016 ഏപ്രില്‍ 12-ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. മരത്തടികള്‍ കൊണ്ട് മർദ്ദിച്ചും പാറക്കല്ലുകൊണ്ട് മുഖത്തടിച്ചും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y