EBM News Malayalam
Leading Newsportal in Malayalam

‘എന്റെ പേര് കെജ്രിവാള്‍, ഞാനൊരു തീവ്രവാദിയല്ല’: ജയിലില്‍ നിന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് കെജ്രിവാളിന്റെ സന്ദേശം



ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പൊതുജനങ്ങക്കായി നല്‍കിയ സന്ദേശം പങ്കുവെച്ച് ആംആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്.

Read Also: മോർഫിങ്ങും എഡിറ്റിങ്ങും നടത്തി സൈബർ ആക്രമണം: ഷാഫി പറമ്പിലിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കെ കെ ശൈലജ

‘എന്റെ പേര് അരവിന്ദ് കെജ്രിവാള്‍, ഞാന്‍ തീവ്രവാദയല്ല’ എന്ന സന്ദേശമാണ് അദ്ദേഹം നല്‍കിയതെന്ന് സിങ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബി.ജെ.പി പ്രതികാരം ചെയ്യുകയാണെന്നും കെജ്രിവാള്‍ ഇതിനെയെല്ലാം മറികടന്ന് പുറത്ത് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിഹാര്‍ ജയിലിലുള്ള കൊടും കുറ്റവാളികള്‍ക്കുവരെ ഭാര്യയെയും അഭിഭാഷകനെയും കാണാനുള്ള അനുമതി കിട്ടാറുണ്ട്. എന്നാല്‍, കെജ്രിവാളിനെ കാണാന്‍പോയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ദ് മന്നിന് ഗ്ലാസ്സ് പാളിയുടെ പിന്നില്‍നിന്ന് സംസാരിക്കേണ്ടി വന്നുവെന്നും സഞ്ജയ് സിങ് പറഞ്ഞു.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y