ന്യൂഡല്‍ഹി: ട്രെയിനുകളില്‍ കൂട്ടിയിടി തടയാന്‍ വികസിപ്പിച്ച കവച് സംവിധാനം നടപ്പിലാക്കുന്നതില്‍ കേന്ദ്രം സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് സുപ്രീം കോടതി. ട്രെയിന്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങള്‍ റെയിവേ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നുള്ള പൊതുതാല്‍പര്യ ഹര്‍ജി തീര്‍പ്പാക്കികൊണ്ടാണ് കോടതിയുടെ അഭിനന്ദനം. കഴിഞ്ഞ വര്‍ഷം നടന്ന ബലാസോര്‍ ട്രെയിന്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ അഡ്വ: വിശാല്‍ തിവാരിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
Read Also: ഇറാന്റെ ആക്രമണം അവഗണിക്കാനാവില്ലെന്നും ശക്തമായി പ്രതികരിക്കുമെന്നും ഇസ്രായേല്‍, കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍
ജസ്റ്റിസ് സൂര്യ കാന്തും ജസ്റ്റിസ് കെ.വി വിശ്വനാഥനുമടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ട്രെയിനുകളില്‍ ആന്റി കൊളിഷന്‍ സിസ്റ്റം മെച്ചപ്പെടുത്തുന്നതിന് കേന്ദ്രവും ഇന്ത്യന്‍ റെയില്‍വേയും ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കവച് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിക്കല്‍, റെയില്‍ പാളങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തല്‍, ജീവനക്കാരുടെ പരിശീലനവും ബോധവല്‍ക്കരണവും, അറ്റകുറ്റപണികളിലെ പരിഷ്‌കാരങ്ങള്‍ എന്നിവയെല്ലാം റെയില്‍വേ കൈക്കൊണ്ട നടപടികളാണ്. അതുകൊണ്ട് തന്നെ കവച് സംവിധാനം നടപ്പിലാക്കുന്നതില്‍ കേന്ദത്തിന്റെയോ റെയില്‍വേയുടെയോ സമീപനത്തെ സംശയിക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.
ലോക്കോ പൈലറ്റിന്റെ ഭാഗത്ത് വീഴ്ചയുണ്ടാകുന്ന ഘട്ടങ്ങളില്‍ ‘കവച്’ സംവിധാനത്തിലൂടെ ഓട്ടോമാറ്റിക് ബ്രേക്കിങ് ഉപയോഗിച്ച് ട്രെയിനിന്റെ വേഗത നിയന്ത്രിക്കാന്‍ സാധിക്കും. ലോക്കോ പൈലറ്റ് സിഗ്നല്‍ കാണാതെ വരുന്ന സാഹചര്യത്തിലും ട്രെയിന്‍ അമിത വേഗതയിലാകുമ്പോഴും ഈ സംവിധാനം സഹായകരമാണ്. മോശം കാലാവസ്ഥയിലും മൂടല്‍ മഞ്ഞുള്ള സാഹചര്യങ്ങളിലും കവച് ട്രെയിനിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നു.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y