EBM News Malayalam
Leading Newsportal in Malayalam

മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് 64 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു: ഡെയ്‌ലി ഹണ്ട് നടത്തിയ ട്രസ്റ്റ് ഓഫ് സര്‍വേ


ന്യൂഡല്‍ഹി: 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡെയ്‌ലിഹണ്ട് ട്രസ്റ്റ് ഓഫ് ദി നേഷന്‍ 2024 എന്നപേരില്‍ വിപുലമായ സര്‍വേ നടത്തി. ഇംഗ്ലീഷ്, ഹിന്ദി, പ്രധാന പ്രാദേശിക ഭാഷകള്‍ എന്നിവയുള്‍പ്പെടെ 11 ഭാഷകളില്‍ ഡെയ്‌ലിഹണ്ട് വഴി നടത്തിയ വിപുലമായ ഓണ്‍ലൈന്‍ സര്‍വേയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 77 ലക്ഷത്തിലധികം പേര്‍ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള നിലവിലെ ഭരണത്തില്‍ 61 ശതമാനം പേര്‍ സംതൃപ്തി പ്രകടിപ്പിച്ചതായി ഓണ്‍ലൈന്‍ സര്‍വേയില്‍ പറയുന്നു. വരുന്ന പൊതുതെരഞ്ഞെടുപ്പില് ബിജെപി-എന്‍ഡിഎ സഖ്യം വിജയിക്കുമെന്ന് 64 ശതമാനം പേരും വിശ്വസിക്കുന്നതായും സര്‍വേ വെളിപ്പെടുത്തുന്നു.

സര്‍വേയില്‍ നിന്നുള്ള പ്രധാന കണ്ടെത്തലുകളില്‍ ഇവ ഉള്‍പ്പെടുന്നു:

തിരഞ്ഞെടുപ്പ് 2024:

  • സര്‍വേയില്‍ പങ്കെടുത്ത അഞ്ചില്‍ മൂന്ന് പേരും (64%) പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തുടരുന്നതിനെ അനുകൂലിക്കുന്നു. 21.8 ശതമാനം പേരാണ് രാഹുല്‍ ഗാന്ധിയെ പിന്തുണച്ചത്.
  • സര്‍വേയില്‍ പങ്കെടുത്തവരില്‍ മൂന്നില്‍ രണ്ട് പേരും (63%) വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി/എന്‍.ഡി.എ സഖ്യം വിജയിക്കുമെന്ന് വിശ്വസിക്കുന്നു.
  • ഡല്‍ഹിയില്‍ 57.7 ശതമാനം വോട്ട് നേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുന്നില്‍. രാഹുല്‍ ഗാന്ധിക്ക് 24.2 ശതമാനം വോട്ടും യോഗി ആദിത്യനാഥിന് 13.7 ശതമാനം വോട്ടുമാണ് ലഭിച്ചത്.
  • ഉത്തര്‍പ്രദേശില്‍ 78.2 ശതമാനം വോട്ട് നേടി മോദി അധികാരത്തിലെത്തുമെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ പറയുന്നു. അതേസമയം, രാഹുല്‍ ഗാന്ധിക്ക് 10 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.
  • പശ്ചിമബംഗാളില്‍ 62.6 ശതമാനം വോട്ട് നേടിയാണ് മോദി ഒന്നാമതെത്തിയത്. രാഹുല്‍ ഗാന്ധിക്ക് 19.6 ശതമാനം വോട്ടും മമത ബാനര്‍ജിക്ക് 14.8 ശതമാനം വോട്ടുമാണ് ലഭിച്ചത്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഓണ്‍ലൈന്‍ സര്‍വേയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

  • തമിഴ്‌നാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് 44.1 ശതമാനം പേരുടെ പിന്തുണയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 43.2 ശതമാനം പേരുടെ പിന്തുണയുമാണ് ലഭിച്ചത്.
  • കേരളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 40.8 ശതമാനം വോട്ടും രാഹുല്‍ ഗാന്ധിക്ക് 40.5 ശതമാനം വോട്ടുമാണ് സര്‍വേയില്‍ ലഭിച്ചത്.
  • തെലങ്കാനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 60.1 ശതമാനം വോട്ടാണ് ലഭിച്ചത്. ചന്ദ്രബാബു നായിഡുവിന് 6.6 ശതമാനം വോട്ടും രാഹുല്‍ ഗാന്ധിക്ക് 26.5 ശതമാനം വോട്ടും ലഭിച്ചു.
  • ആന്ധ്രാപ്രദേശില്‍ 71.8 ശതമാനം വോട്ടാണ് മോദിക്ക് ലഭിച്ചത്. ചന്ദ്രബാബു നായിഡുവിന് 7.4 ശതമാനം വോട്ടും രാഹുല്‍ ഗാന്ധിക്ക് 17.9 ശതമാനം വോട്ടും ലഭിച്ചു.

 



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y