EBM News Malayalam
Leading Newsportal in Malayalam

കെജ്രിവാളിന്റെ അറസ്റ്റ് സ്വന്തം ചെയ്തികളുടെ ഫലം : അണ്ണാ ഹസാരെ



ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ അണ്ണാ ഹസാരെ. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് സ്വന്തം ചെയ്തികളുടെ ഫലമാണെന്ന് അണ്ണാ ഹസാരെ പറഞ്ഞു. മദ്യത്തിനെതിരെ പ്രവര്‍ത്തിച്ചയാള്‍ അധികാരത്തിലെത്തിയപ്പോള്‍ മദ്യ നയം ഉണ്ടാക്കാന്‍ പോയി എന്ന് അണ്ണാ ഹസാരെ പരിഹസിച്ചു.

Read Also: ‘കെജ്‌രിവാളിനെ 10 ദിവസത്തെ കസ്റ്റഡിയിൽ വേണം’: കോടതിയിൽ ഇ.ഡി ചൂണ്ടിക്കാട്ടിയ 20 കാര്യങ്ങൾ

‘മദ്യത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന എന്റെ കൂടെ പ്രവര്‍ത്തിച്ച അരവിന്ദ് കെജ്രിവാള്‍ ഇപ്പോള്‍ മദ്യനയങ്ങള്‍ ഉണ്ടാക്കുന്നു. ഞാന്‍ വളരെ അസ്വസ്ഥനാണ്. സ്വന്തം ചെയ്തികള്‍ കൊണ്ടാണ് അറസ്റ്റ്. അധികാരത്തിന് മുന്നില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല’, അണ്ണാ ഹസാരെ പറഞ്ഞു.

2011ല്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതിക്കെതിരെ അരവിന്ദ് കെജ്രിവാള്‍ അണ്ണാ പ്രസ്ഥാനത്തില്‍ ചേര്‍ന്നിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് ഇരുനേതാക്കളുടെയും പിന്നില്‍ അണിനിരന്നത്. എന്നിരുന്നാലും, പ്രതിഷേധം അവസാനിച്ചതിന് ശേഷം, കെജ്രിവാളും ഇന്ത്യ എഗെയിന്‍സ്റ്റ് കറപ്ഷന്റെ മറ്റ് നിരവധി അംഗങ്ങളും ചേര്‍ന്ന് ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചു. പ്രതിഷേധം രാഷ്ട്രീയമല്ലെന്ന് വാദിച്ചിരുന്ന ഹസാരെ, എഎപി രൂപീകരിക്കാനുള്ള കെജ്രിവാളിന്റെ നീക്കത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

 

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y