EBM News Malayalam
Leading Newsportal in Malayalam

‘എന്റെ ജീവിതം രാജ്യത്തിന് സമർപ്പിക്കുന്നു’: അറസ്റ്റിന് ശേഷമുള്ള അരവിന്ദ് കെജ്‌രിവാളിൻ്റെ ആദ്യ പ്രതികരണം


ന്യൂഡൽഹി: മദ്യനയ കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആദ്യ പ്രതികരണം പുറത്ത്. ജയിലായാലും പുറത്തായാലും തൻ്റെ ജീവിതം രാജ്യത്തിനായി സമർപ്പിക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. റിമാൻഡ് ഹിയറിംഗിനായി റൂസ് അവന്യൂ കോടതിയിലേക്ക് കൊണ്ടുവരുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആം ആദ്മി പാർട്ടി (എഎപി) തലവനെ 10 ദിവസത്തേക്ക് റിമാൻഡ് ചെയ്യണം എന്നാണ് അന്വേഷണ ഏജൻസി കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് കെജ്‌രിവാൾ അറസ്റ്റിലായത്. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ കണക്കനുസരിച്ച്, ഡൽഹി എക്‌സൈസ് നയം 2021-22 രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി ‘സൗത്ത് ഗ്രൂപ്പിൽ’ നിന്ന് കെജ്‌രിവാൾ കോടിക്കണക്കിന് രൂപ സ്വീകരിച്ചു.

പഞ്ചാബ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സൗത്ത് ഗ്രൂപ്പിലെ ചില പ്രതികളിൽ നിന്ന് കെജ്രിവാൾ 100 കോടി രൂപ ആവശ്യപ്പെട്ടതായി ഏജൻസിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ (എഎസ്ജി) എസ് വി രാജു റൂസ് അവന്യൂ കോടതിയെ അറിയിച്ചു. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിൻ്റെ അറസ്റ്റിനെതിരായ തൻ്റെ ഹർജി അദ്ദേഹം രാവിലെ സുപ്രീം കോടതിയിൽ നിന്ന് പിൻവലിച്ചിരുന്നു. പിന്നാലെ കനത്ത സുരക്ഷയ്‌ക്കിടയിൽ ഉച്ചയ്ക്ക് 2 മണിയോടെ എഎപി മേധാവിയെ വിചാരണ കോടതിയിൽ ഹാജരാക്കി.

 



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y