ഷമ മുഹമ്മദ് കോൺഗ്രസിന്റെ ആരുമല്ലെന്നും അവർക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നും പറഞ്ഞ് കുഴപ്പത്തിലായി കെ സുധാകരന്‍. സുധാകരന്റെ അവകാശവാദം തെളിവ് സഹിതം പൊളിച്ച് ഷമ മുഹമ്മദ്. വടകര സീറ്റില്‍ ഉടക്കിട്ടതിനെ തുടർന്നാണ് ഷമ മുഹമ്മദ് പാര്‍ട്ടിയുടെ ആരുമല്ലെന്ന പരാമർശം കെ.സുധാകരൻ നടത്തിതെ. ഇതിന് മറുപടിയുമായി ഷമ തന്നെ രംഗത്തെത്തി. കോണ്‍ഗ്രസിന്റെ ഐഡി കാര്‍ഡ് പുറത്തുവിട്ടാണ് സുധാകരനുള്ള മറുപടി ഷമ നല്‍കിയിരിക്കുന്നത്. താന്‍ എഐസിസി വക്താവാണെന്ന് കാണിക്കുന്ന ഐഡി ഫേസ്ബുക്ക് പേജില്‍ അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘മൈ ഐഡി’ എന്ന കുറിപ്പോടെയാണ് പോസ്റ്റിട്ടത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കൊടുത്തില്ലെന്ന ഷമയുടെ വിമര്‍ശനത്തിനെതിരെയായിരുന്നു സുധാകരന്റെ പരാമര്‍ശം. ലോക്സഭാ ഇലക്ഷന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി വനിതകളെ പരിഗണിച്ചില്ലെന്നായിരുന്നു ഷമ മുഹമ്മദ് പറഞ്ഞത്. ന്യൂനപക്ഷത്തിനും നല്ല പരിഗണന ലഭിച്ചില്ല എന്നും ഷമ മുഹമ്മദ് ആരോപിച്ചു. കേരളത്തില്‍ 51 ശതമാനം സ്ത്രീകളുണ്ട്. സ്ത്രീകള്‍ക്ക് ജയിക്കാവുന്ന സീറ്റുകള്‍ നല്‍കണം എന്നും സ്ത്രീകളെ തോല്‍പ്പിക്കുകയും ചെയ്യരുതെന്നും ഷമ മുഹമ്മദ് പറഞ്ഞിരുന്നു.
പിന്നാലെ, സുധാകരൻ രംഗത്തെത്തി. ഷമ മുഹമ്മദ് പാര്‍ട്ടിയുടെ ആരുമല്ല. വിമര്‍ശനത്തെ കുറിച്ച് അവരോടു തന്നെ ചോദിച്ചാല്‍ മതിയെന്നും സുധാകരന്‍ തുറന്നടിച്ചു. വനിതാ ബില്‍ പാസായതിനുശേഷമുള്ള തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഒരു വനിത മാത്രമാണ് ഉള്ളത് എന്നത് സങ്കടകരമായ കാര്യമാണെന്നായിരുന്നു ഷമ കഴിഞ്ഞ ദിവസം പറഞ്ഞത്. സംവരണ സീറ്റായതു കൊണ്ടാണ് ഇല്ലെങ്കില്‍ ആലത്തൂരില്‍ രമ്യ ഹരിദാസിനെയും തഴയുമായിരുന്നുവെന്നും ഷമ വിമര്‍ശനം ഉന്നയിച്ചിരുന്നു.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y