EBM News Malayalam
Leading Newsportal in Malayalam

ഭൂമിത്തർക്കം: വനിതാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി, അഞ്ച് പേർ അറസ്റ്റിൽ



ഭൂമി തർക്കത്തെ തുടർന്ന് വനിതാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലാണ് ദാരുണമായ സംഭവം. ഭൂമിത്തർക്കം അതിരുവിട്ടതോടെ ഒരു സംഘം വീട്ടിൽ കയറി കൊലപ്പെടുത്തുകയായിരുന്നു. ഭാരതീയ സമാജ് പാർട്ടിയുടെ പ്രാദേശിക നേതാവായ നന്ദിനി രാജ്ഭറാണ് കൊല്ലപ്പെട്ടത്. നന്ദിനിയുടെ വീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്. സംഭവത്തിൽ ഒരു സ്ത്രീ അടക്കം 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കൊല്ലപ്പെട്ട നന്ദിനി രാജ്ഭറിൻ്റെ ഭർത്താവിൻ്റെ ബന്ധുക്കൾ ഉൾപ്പെട്ട ഭൂമിത്തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ബന്ധു ബാലകൃഷ്ണയുടെ ഉടമസ്ഥതയിലുള്ള ഭൂമി പ്രാദേശിക ഭൂമാഫിയ അനധികൃതമായി പിടിച്ചെടുത്തിരുന്നു. ഇതിനെതിരെ ബന്ധു പ്രതിഷേധിച്ചിരുന്നെങ്കിലും കഴിഞ്ഞ ഫെബ്രുവരിയിൽ ബന്ധുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. റെയിൽവേ ട്രാക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെടുന്നതിന് മുമ്പ് ബന്ധുവായ ബാലകൃഷ്ണയുടെ ഭൂമി കൈയേറിയ ഭൂമാഫിയയെ അറസ്റ്റ് ചെയ്യണമെന്ന് നന്ദിനി രാജ്ഭർ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് കൊലപാതകം നടന്നത്.

Also Read: ലോ കോളജ് വിദ്യാർഥിനിയെ മർദ്ദിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് ജയ്‌സൺ പൊലീസിൽ കീഴടങ്ങി

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y