ന്യൂഡൽഹി: ഈ വർഷത്തെ യുപിഎസ്‌സി സിവിൽ സർവീസ് പ്രിലിംസ് പരീക്ഷയ്ക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് തെറ്റുകൾ തിരുത്താൻ അവസരം. യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരമാണ് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ സാധിക്കുക. മാർച്ച് 7 മുതൽ 17 വരെയാണ് ഇതിനുള്ള അവസരം നൽകിയിരിക്കുന്നത്. തെറ്റുകൾ തിരുത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
സിവിൽ സർവീസ്, ഫോറസ്റ്റ് സർവീസ് എന്നീ തസ്തികകളിലേക്ക് അപേക്ഷിച്ചവർക്കാണ് മാറ്റങ്ങൾ വരുത്താൻ സാധിക്കുക. ഈ വർഷം മെയ് 26-ന് സിവിൽ സർവീസ് പരീക്ഷയുടെ പ്രിലിംസ് നടക്കും. 1056 ഒഴിവുകളിലേക്കാണ് ഇത്തവണ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, അഭിമുഖം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് പരീക്ഷകൾ നടക്കുന്നത്. പരീക്ഷയുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ അറിയുന്നതിനായി യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y