അയോധ്യ: ജനുവരി 22ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള പ്രതിഷ്ഠ പൂജകള്‍ പുരോഗമിക്കുന്നു. നാളെ 12 മണിക്കും 12.30 നും ശേഷമായിരിക്കും ചടങ്ങുകള്‍ നടക്കുക. പഴയ ക്ഷേത്രത്തിലെ രാംലല്ല പുതിയ ക്ഷേത്രത്തിലേ ഗര്‍ഭ ഗൃഹത്തിലേക്ക് എത്തിച്ചു എന്നതാണ് പുതിയ വിവരം. പുതിയ ക്ഷേത്രത്തിലെ രാമവിഗ്രഹത്തോടൊപ്പം എഴുന്നള്ളിപ്പ് വിഗ്രഹമായി ഇനിയുള്ള നാളുകളില്‍ തുടരും.
അതേസമയം, ക്ഷേത്രത്തിനുള്ളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കേന്ദ്ര സേന പൂര്‍ത്തിയാക്കി. നഗരത്തില്‍ ശക്തമായ സുരക്ഷാ നിയന്ത്രങ്ങളാണ് ഉള്ളത്. നഗരത്തിന്റെ എല്ലാ പ്രദേശങ്ങളിലും ആളുകളാണ്. കടുത്ത തണുപ്പ് അവഗണിച്ച് രാമനാമം മുഴക്കിയാണ് സ്ത്രീകളും കുട്ടികളും എത്തുന്നത്. നാളെ പ്രധാനമന്ത്രി റോഡ് മാര്‍ഗമാണ് അയോധ്യയിലേക്ക് എത്തുക. എന്നാല്‍ തിരക്കുകള്‍ മാനിച്ച് ഹെലിപാഡും ഒരുക്കിയിട്ടുണ്ട്.