ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാമക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്രയാണ് ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠദിന ചടങ്ങിലേക്ക് സീതാറാം യെച്ചൂരിയെ ക്ഷണിച്ചത്. ഈ ക്ഷണമാണ് സീതാറാം യെച്ചൂരി നിരസിച്ചത്.
വിവിധ മേഖലകളിലെ പ്രശസ്തർക്കാണ് ചടങ്ങിലേക്കു ക്ഷണം ലഭിച്ചിരിക്കുന്നത്. സിനിമാ മേഖലയിൽ നിന്നും അമിതാഭ് ബച്ചൻ, രജനികാന്ത്, അക്ഷയ് കുമാർ, മാധുരി ദീക്ഷിത്, അനുപം ഖേർ, ചിരഞ്ജീവി, റിഷഭ് ഷെട്ടി, ധനുഷ്, സംവിധായകരായ രാജ്കുമാർ ഹിരാനി, സഞ്ജയ് ലീല ബൻസാലി, രോഹിത് ഷെട്ടി തുടങ്ങിയവർക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.