EBM News Malayalam
Leading Newsportal in Malayalam

ഗംഭീറും അക്ഷയ്കുമാറും തന്റെ പുറകെ നടന്നു, പഠാനെ മാത്രമേ സ്‌നേഹിച്ചിട്ടുള്ളൂ: നടിയുടെ വെളിപ്പെടുത്തൽ



മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാനുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരം പായല്‍ ഘോഷ്. ഇര്‍ഫാന്‍ പഠാനുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നും പറഞ്ഞ താരം ഗംഭീറും അക്ഷയ്കുമാറും തന്റെ പുറകെ നടന്നുവെന്നും സോഷ്യൽ മീഡിയയിൽ പറഞ്ഞു.

പഠാനൊപ്പമുണ്ടായിരുന്നപ്പോള്‍ ഗൗതം ഗംഭീര്‍ തനിക്ക് മിസ്ഡ് കോളുകള്‍ പതിവായി നല്‍കിയിരുന്നുവെന്നും അത് അദ്ദേഹത്തിനും അറിയാമായിരുന്നുവെന്നും പായല്‍ ഘോഷ് എക്സ് പോസ്റ്റില്‍ കുറിച്ചു. ഇര്‍ഫാന്‍ പഠാനുമൊത്തുള്ള ചിത്രം പങ്കുവെച്ചായിരുന്നു നടിയുടെ പോസ്റ്റ്.

read also: സുരേഷ് ഗോപിയുള്ള വേദിയിൽ ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തള്ളിക്കയറാൻ യുവാവിന്റെ ശ്രമം

‘പഠാനുമായി എനിക്ക് ബന്ധമുണ്ടായിരുന്നു. ഞങ്ങള്‍ വേര്‍പിരിഞ്ഞതിന് ശേഷം, അസുഖം ബാധിച്ചതിനെ തുടര്‍ന്ന് വര്‍ഷങ്ങളോളം ജോലി ചെയ്യാനായില്ല. പക്ഷേ ഞാന്‍ സ്‌നേഹിച്ച ഒരേയൊരു വ്യക്തി അദ്ദേഹം മാത്രമായിരുന്നു, അതിനുശേഷം ഞാന്‍ ആരെയും സ്‌നേഹിച്ചിട്ടില്ല. ഗൗതം ഗംഭീറും അക്ഷയ് കുമാറും എനിക്ക് പിന്നാലെയുണ്ടായിരുന്നു, പക്ഷേ ഞാന്‍ ഇര്‍ഫാന്‍ പഠാനെ മാത്രമേ സ്‌നേഹിച്ചിട്ടുള്ളൂ. ഞാന്‍ ഇര്‍ഫാനോട് എല്ലാവരെക്കുറിച്ചും സംസാരിക്കുകയും അവരില്‍ നിന്ന് എനിക്ക് ലഭിക്കുന്ന മിസ്ഡ് കോളുകള്‍ കാണിക്കുകയും ചെയ്യുമായിരുന്നു’- പായല്‍ ഘോഷ് കുറിച്ചു.