മുംബൈ: മെക്സിക്കൻ സ്വദേശിനിയായ ഡി.ജെ)യെ നിരന്തരം ബലാത്സംഗം ചെയ്ത് മാനേജർ. 31കാരിയായ യുവതിയാണ് ബലാത്സംഗത്തിന് ഇരയായത്. സംഭവത്തിൽ ഡിജെ കൂടിയായ 35കാരൻ അറസ്റ്റിലായി. ഇരയായ യുവതി നൽകിയ പരാതിയിലാണ് നടപടിയെന്ന് ബാന്ദ്ര പൊലീസ് വ്യക്തമാക്കി. 2019 മുതൽ പല സ്ഥലങ്ങളിലെത്തിച്ച് ഇയാൾ തന്നെ ബലാത്സംഗം ചെയ്തെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.
നിലവിൽ മുംബൈയിൽ താമസിക്കുന്ന യുവതി 2017ൽ സോഷ്യൽമീഡിയയിലൂടെയാണ് പ്രതിയുമായി പരിചയപ്പെടുന്നത്. സൗഹൃദത്തിലായ ശേഷം, 2019 ജൂലൈയിൽ പ്രതി ഇയാളുടെ വീട്ടിൽ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചു. അതിനു ശേഷം പലതവണ ബലാത്സംഗം തുടരുകയായിരുന്നെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതി തന്നെ ലൈംഗികബന്ധത്തിന് നിർബന്ധിക്കാറുണ്ടായിരുന്നു എന്നും ഈ ദൃശ്യങ്ങൾ പകർത്തി പിന്നീട് ഇതുകാട്ടി ബ്ലാക്ക് മെയിൽ ചെയ്തതായും യുവതി പൊലീസിനോട് വ്യക്തമാക്കി.
ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിൽ മുഴുവൻ ഇഡി ഉദ്യോഗസ്ഥരെയും ‘മോശം’ എന്ന് മുദ്രകുത്തരുത്: പ്രതികരണവുമായി കെ അണ്ണാമലൈ
2020ൽ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിട്ടും അയാൾ ഈ യുവതിക്ക് അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയയ്‌ക്കുകയും ലൈംഗിക ആവശ്യം ഉന്നയിക്കുകയും ചെയ്‌തു. പരാതിയുടെ അടിസ്ഥാനത്തിൽ, ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗികത, സ്ത്രീത്വത്തെ അപമാനിക്കാനുള്ള ബലപ്രയോഗം, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തതായും പ്രതിക്കെതിരെ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.