EBM News Malayalam
Leading Newsportal in Malayalam

കള്ളപ്പണം വെളുപ്പിക്കല്‍, വ്യാപക ഇഡി റെയ്ഡ്


ലുധിയാന: പഞ്ചാബില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യാപക പരിശോധന നടത്തുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് റെയ്ഡ് നടക്കുന്നത്. എഎപി എംഎല്‍എ കുല്‍വന്ത് സിങ്ങിന്റെ വസതിയില്‍ ഉള്‍പ്പെടെ പരിശോധന നടക്കുന്നുണ്ട്. എന്നാല്‍ ഡല്‍ഹി എക്‌സൈസ് അഴിമതിയുമായി റെയ്ഡിന് ബന്ധമില്ലെന്ന് ഇഡി അറിയിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പരിശോധന ആരംഭിച്ചത്. മൊഹാലി, അമൃത്സര്‍, ലുധിയാന എന്നിവിടങ്ങളില്‍ ഫെഡറല്‍ അന്വേഷണ ഏജന്‍സി സംഘമെത്തി. കേന്ദ്ര അര്‍ദ്ധസൈനിക സേനാംഗങ്ങളുടെ അകമ്പടിയോടെയാണ് പരിശോധന നടക്കുന്നത്.