EBM News Malayalam
Leading Newsportal in Malayalam

ഇന്ത്യൻ ഓയിൽ പൈപ്പ് ലൈൻ തുരന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന എണ്ണ മോഷ്ടിച്ചു: മോഷ്ടാക്കൾ കുഴിച്ചത് 40 മീറ്റർ തുരങ്കം


ഇന്ത്യൻ ഓയിൽ പൈപ്പ് ലൈൻ തുരന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന എണ്ണ മോഷ്ടിച്ചു. ദ്വാരകയിലെ പോചൻപൂർ ഗ്രാമത്തിലെ പൈപ്പ് ലൈനിലാണ് മോഷണം നടന്നത്. കഴിഞ്ഞ ജൂൺ മാസം മുതൽ തുരങ്കം വഴി മോഷണം നടത്തിയിരുന്നതായാണ് അധികൃതരുടെ കണ്ടെത്തൽ. എണ്ണ മോഷ്ടിക്കാനായി 40 മീറ്റർ ആഴത്തിൽ തുരങ്കം കുഴിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്ഥലത്ത് എണ്ണ മോഷണം നടക്കുന്നതായി സംശയം തോന്നിയതിനെ തുടർന്ന് ഐഒഎൽ ഉദ്യോഗസ്ഥരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണം കണ്ടെത്തിയത്. ഐഒസിഎൽ പൈപ്പ് ലൈനിൽ നിന്ന് പ്രതി തുടർച്ചയായി എണ്ണ മോഷ്ടിക്കുകയായിരു എന്നും മോഷണം നടന്ന സ്ഥലത്തു നിന്ന് തൊണ്ടിമുതൽ ഉൾപ്പെടെ പിടികൂടിയെന്നും ദ്വാരക ഡെപ്യൂട്ടി കമ്മീഷണർ എം ഹർഷ വർധൻ അറിയിച്ചു. തുരങ്കമുണ്ടാക്കിയ സ്ഥലത്തിന്റെ ഉടമയാണ് എണ്ണ മോഷ്ടിച്ചതെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.