പാക് സൈന്യവും ഭീകര സംഘടനകളും ഇന്ത്യയ്ക്ക് എതിരെ ജിഹാദ് നയിക്കുന്നത് ഇസ്ലാമിന് വേണ്ടിയല്ല:ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: പാകിസ്ഥാന്‍ സൈന്യവും ഭീകര സംഘടനകളും ഇന്ത്യയ്‌ക്കെതിരെ ജിഹാദ് നയിക്കുന്നത് ഇസ്ലാമിനു വേണ്ടിയല്ലെന്നും മറിച്ച് അവരുടെ തന്നെ വളര്‍ച്ചയ്ക്കും വിദേശത്ത് അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പണം കണ്ടെത്താനാണെന്നും ഇന്ത്യയില്‍ നിന്നുള്ള രഹസ്യാന്വേഷണ വൃത്തങ്ങളുടെ വെളിപ്പെടുത്തല്‍.
‘ദക്ഷിണ പഞ്ചാബില്‍ നിന്നുള്ള ഒരു പാവപ്പെട്ടയാള്‍ തന്റെ മകനെ ഒരു മത നേതാവിന് കൈമാറിയ സംഭവം കണ്ടെത്തിയിരുന്നു. തനിക്ക് ഇനി ഒരിക്കലും അവനെ കാണാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. 40,000 രൂപയ്ക്കാണ് ആ കുട്ടിയെ ജിഹാദി ഗ്രൂപ്പിന് വിറ്റത്. ജിഹാദി ഗ്രൂപ്പുകളിലും സൈന്യത്തിലും ഇത്തരം വലിയ ബിസിനസുകളാണ് നടക്കുന്നത്’, അന്വേഷണ ഏജന്‍സികളിലെ ചില വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
‘ഇവരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കശ്മീരില്‍ നിന്നാണ് ആരംഭിക്കുന്നത്. ഇന്ത്യന്‍ സൈന്യം രാജ്യദ്രോഹികളാണ് എന്നു പറഞ്ഞു പഠിപ്പിക്കുന്നു, മതത്തെ ദേശീയതയുമായി കൂട്ടിക്കുഴയ്ക്കുന്നു’, അന്വേഷണ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.