ഗുഹാവത്തി: ഒക്ടോബറോടെ അസമിൽ നിന്ന് അഫ്സ്പ നിയമം പൂർണ്ണമായി എടുത്തു കളയുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഗുവാഹത്തിയിലെ അടൽ ബിഹാരി വാജ്‌പേയി ഭവനത്തിൽ നടന്ന യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ന്യൂഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അസം മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് നടപടികളുമായി അദ്ദേഹം മുന്നോട്ട് പോകുന്നത്. അസാമിലെ ക്രമസമാധന പ്രശ്നം നിലനിന്നിരുന്ന പ്രദേശങ്ങളിൽ അഫ്സ്പ നിയമം പ്രബല്യത്തിൽ വന്നത് 1990ലാണ്. സംസ്ഥാനത്തെ എട്ട് ജില്ലകളിലും ഒരു ജില്ലയുടെ ഒരു സബ് ഡിവിഷനിലും മാത്രമാണ് ഇപ്പോൾ നിയമം നിലവിലുള്ളത്.
ടിൻസുകിയ, ദിബ്രുഗഡ്, ചറൈഡിയോ, ശിവസാഗർ, ജോർഹട്ട്, ഗോലാഘട്ട്, കർബി ആംഗ്ലോംഗ്, ദിമ ഹസാവോ ജില്ലകളിലാണ് അഫ്‌സ്പ നിയമം ഉള്ളത്.