ലണ്ടന്‍: വിമാനത്തിലെ ടോയ്‌ലറ്റില്‍ വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ദമ്പതികളെ കൈയ്യോടെ പിടികൂടി ജീവനക്കാര്‍. ലൂട്ടനില്‍ നിന്നും ഇബിസയിലേക്ക് പുറപ്പെട്ട ഈസി ജെറ്റ് ഫ്ലൈറ്റിനുള്ളില്‍ സെപ്റ്റംബര്‍ എട്ടിനായിരുന്നു സംഭവം. വിമാനത്തിന്റെ ശുചിമുറിയുടെ വാതില്‍ ജീവനക്കാരന്‍ യാദൃശ്ചികമായി തുറന്നതോടെയാണ് ദമ്പതികള്‍ സെക്സില്‍ ഏര്‍പ്പെടുന്നത് കണ്ടത്.
ഇതിന്റെ ദൃശ്യങ്ങള്‍ യാത്രക്കാരില്‍ ചിലര്‍ പകര്‍ത്തുകയും ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. വാതില്‍ തുറന്നതിന് പിന്നാലെയുണ്ടായ ചമ്മലില്‍ വാതില്‍ അതിവേഗം വലിച്ചടയ്ക്കുന്ന യുവാവിനെയും വീഡിയോയില്‍ കാണാം. ചിലര്‍ ദമ്പതികളെ അനുമോദിക്കുന്നതും ചില സ്ത്രീകള്‍ നിലവിളിക്കുന്നതും വീഡിയോയിലുണ്ട്.
സംഭവത്തില്‍ എങ്ങനെ പ്രതികരിക്കണമെന്ന ആശയക്കുഴപ്പത്തിലായിരുന്നു ആദ്യം വിമാന ജീവനക്കാര്‍. സംഭവം കൃത്യസമയത്ത് പൊലീസിനെ അറിയിച്ചതിന് പിന്നാലെ വിമാനം ഇബിസ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത ഉടനെ ദമ്പതികളെ കസ്റ്റഡിയിലെടുത്തു.