ജയ്പൂർ: ഭീകരവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. 2022-ൽ രജിസ്റ്റർ ചെയ്ത കേസിൽ മുഹമ്മദ് യൂനിസ്, ഇമ്രാൻ ഖാൻ എന്നിവരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്.
രാജസ്ഥാനിലെ ചിറ്റോർഗഡ് ജില്ലയിൽ നിന്ന് വൻതോതിൽ സ്‌ഫോടക വസ്തുക്കളും ഐഇഡിയും പിടിച്ചെടുത്ത കേസിലെ പ്രധാന പ്രതികളാണ് അറസ്റ്റിലായത്. പ്രതികൾക്ക് ഐഎസ് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്നും സ്ഫോടനം നടത്താൻ ഗൂഢാലോചന നടത്തുന്നുണ്ടെന്നും അന്വേഷണ ഏജൻസി അറിയിച്ചു.