ഹൈദരാബാദ്: തെലങ്കാനയിൽ ബിജെപി അധികാരത്തിൽ വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്ത് ഇത്തവണ ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വർഷം അവസാനം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അമിത്ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
കോൺഗ്രസിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. കെസിആറിനെയും, കെടിആറിനെയും ജനങ്ങൾ തള്ളിക്കളയും. കുടുംബാധിപത്യം മാത്രമുള്ള കോൺഗ്രസ്സിനും, ബിആർഎസിനും ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാകില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.