EBM News Malayalam
Leading Newsportal in Malayalam

‘കേരളം പ്രതീക്ഷയുടെ തുരുത്ത്’: വിദ്യാര്‍ത്ഥിയെ അദ്ധ്യാപിക മുഖത്തടിപ്പിച്ച സംഭവത്തില്‍ പ്രതികരിച്ച് വി ശിവന്‍കുട്ടി


തിരുവനന്തപുരം: മുസ്ലിം വിദ്യാര്‍ത്ഥിയെ അദ്ധ്യാപിക സഹപാഠികളെ കൊണ്ട് മുഖത്തടിപ്പിച്ച സംഭവം ഞെട്ടിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നമ്മുടെ മതമോ ജാതിയോ സമുദായമോ ആണ് ശ്രേഷ്ഠം എന്ന് തോന്നുന്നിടത്ത് വര്‍ഗീയത ആരംഭിക്കുന്നു എന്നും കേരളം പ്രതീക്ഷയുടെ തുരുത്താണെന്നും വി ശിവന്‍കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

‘ഉത്തര്‍പ്രദേശിലെ മുസാഫിര്‍ നഗറില്‍ നടന്ന സംഭവം ഞെട്ടിക്കുന്നതാണ്. നമ്മുടെ മതമോ ജാതിയോ സമുദായമോ ആണ് ശ്രേഷ്ഠം എന്ന് തോന്നുന്നിടത്ത് തുടങ്ങുന്നു വര്‍ഗീയത. അദ്ധ്യാപിക ചെയ്തത് ഹീന കൃത്യമാണ്. ഇക്കാര്യത്തില്‍ കൃത്യമായ നടപടികള്‍ ഉണ്ടാകണം. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഓര്‍ക്കേണ്ട ഒന്നുണ്ട്, കേരളം പ്രതീക്ഷയുടെ തുരുത്താണ്.’ വി ശിവന്‍കുട്ടി പറഞ്ഞു.

വനിതാ റോബോട്ട് ‘വയോമിത്ര’ ബഹിരാകാശത്തേക്ക്: ഗഗൻയാൻ ദൗത്യത്തിൻ്റെ പരീക്ഷണ പറക്കല്‍ ഒക്ടോബറിൽ, പുതുചരിത്രം എഴുതാൻ ഇന്ത്യ

സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപികക്കെതിരെ മന്‍സുഖ്പൂര്‍ പൊലീസ് കേസെടുത്തു. അദ്ധ്യാപികയ്ക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കും. കുട്ടിയെ സഹപാഠികൾ തല്ലുന്ന ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്യാൻ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.