കെഎം ബഷീർ കൊലക്കേസ് കേസ്: ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി, നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് സുപ്രീം കോടതി, ഹർജി തള്ളി
ന്യൂഡല്‍ഹി: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ നരഹത്യാക്കുറ്റം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.
വേഗത്തില്‍ വാഹനം ഓടിച്ചത് നരഹത്യ ആകില്ലെന്നും, അതിനാല്‍ നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്നുമായിരുന്നു വെങ്കിട്ടരാമന്റെ അഭിഭാഷകന്റെ വാദം.
എന്നാൽ, നരഹത്യാ കേസ് റദ്ദാക്കാൻ ഇപ്പോൾ ഉചിതമായ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി, വിചാരണ നേരിടേണ്ട കേസാണ് ഇതെന്നും വിലയിരുത്തി.