EBM News Malayalam
Leading Newsportal in Malayalam

കാർ​ഗിലിൽ സ്ഫോടനം: മൂന്ന് പേർ മരിച്ചു, നിരവധിപ്പേർക്ക് പരിക്ക്


ശ്രീന​ഗർ: കാർ​ഗിലിൽ സ്ഫോടനം. കാർ​ഗിലിലെ ​ദ്രാസ് ന​ഗരത്തിൽ നടന്ന സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ​ഗുരുതരമാണ്. കബഡി നല്ലയിലുള്ള ആക്രി കടയിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ ദ്രാസിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.