EBM News Malayalam
Leading Newsportal in Malayalam

ആരോഗ്യത്തിന് ശര്‍ക്കര ഒരു മികച്ച പ്രതിവിധി


 

ആരോഗ്യത്തിന് ശര്‍ക്കര ഒരു മികച്ച പ്രതിവിധിയാണ്. ഇരുമ്പ് ധാരാളമായി അടങ്ങിയ ശര്‍ക്കര ആരോഗ്യമുള്ള രക്തകോശങ്ങളെ പിന്തുണയ്ക്കുന്നതിന് സഹായിക്കുന്നു. നിങ്ങളുടെ ഭക്ഷണത്തില്‍ ആവശ്യത്തിന് ഇരുമ്പ് ലഭിക്കുന്നത് ക്ഷീണം കുറയ്ക്കാനും പേശികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കും.

മറ്റ് മധുരപലഹാരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശര്‍ക്കര ആന്റിഓക്സിഡന്റുകളുടെ നല്ല ഉറവിടമാണ്. ശര്‍ക്കരയില്‍ ഫിനോളിക് ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ആന്റിഓക്സിഡന്റുകള്‍ പൊതുവെ ചിലതരം കാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്നു.

ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ ഏറ്റവും നല്ലതാണ് ശര്‍ക്കര. ശര്‍ക്കര ഒരു ക്ലെന്‍സിങ് ഏജന്റാണെന്ന് പറയാം. ശര്‍ക്കര പതിവായി ഒരു നിശ്ചിത അളവില്‍ കഴിക്കുന്നത് ആസ്ത്മ, ബ്രോങ്കൈറ്റിസ് എന്നിവ തടയാന്‍ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

ശര്‍ക്കരയുടെ ഏറ്റവും പ്രശസ്തമായ ഗുണങ്ങളില്‍ ഒന്ന് രക്തം ശുദ്ധീകരിക്കാനുള്ള കഴിവ് അതിനുണ്ട് എന്നതാണ്. പതിവായി കഴിക്കുകയാണെങ്കില്‍, രക്തം ശുദ്ധീകരിക്കുന്നതിനും ശരീരത്തെ ആരോഗ്യമുള്ളതാക്കുന്നതിനും ശര്‍ക്കര വളരെയധികം സഹായിക്കുന്നു. ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിച്ച് വിവിധ രക്ത തകരാറുകളും രോഗങ്ങളും തടയാനും ഇത് സഹായിക്കുന്നു. ശര്‍ക്കര പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും രക്തവുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കുകയും ചെയ്യുന്നു.

ശര്‍ക്കരയില്‍ സെലിനിയം, സിങ്ക് തുടങ്ങിയ ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഈ ധാതുക്കളും ആന്റിഓക്സിഡന്റുകളും വിവിധ അണുബാധകള്‍ക്കുള്ള ശരീരത്തിന്റെ പ്രതിരോധം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.