മാങ്കൂട്ടത്തിൽ കേസിൽ സോഷ്യൽമീഡിയയിൽ അപമാനിച്ച കേസിൽ അതിജീവിത ദീപ ജോസഫിനെതിരെ തടസഹർജി നല്‍കി|Rahul Mamkootathil case Victim Files Caveat in SC to Prevent Ex-parte Orders in Deepa Joseph’s Plea | കേരള വാർത്ത
Last Updated:
അതിജീവിതയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതിയാണ് ദീപ ജോസഫ്
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ലൈംഗിക പീഡനക്കേസിലെ അതിജീവിത സുപ്രീം കോടതിയിലേക്ക്. ദീപ ജോസഫ് നൽകിയ ഹർജിയിൽ അതിജീവിത തടസ്സ ഹർജി ഫയൽ ചെയ്തു. അതിജീവിതയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതിയാണ് ദീപ. അഡ്വ. കെ.ആർ. സുഭാഷ് ചന്ദ്രൻ വഴിയാണ് ഹർജി നൽകിയത്. ദീപ ജോസഫിന്റെ ഹർജിയിൽ കോടതി എന്തെങ്കിലും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നുണ്ടെങ്കിൽ തന്റെ വാദം കൂടി കേൾക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടു. ദീപ ജോസഫ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
അതേസമയം, ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. ഡി.കെ. മുരളി എംഎൽഎ നൽകിയ പരാതി സ്പീക്കർ എ.എൻ. ഷംസീർ എത്തിക്സ് കമ്മിറ്റിക്ക് കൈമാറുകയായിരുന്നു.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y
