തിരുവനന്തപുരത്തെ തെരുവുനായ ശല്യം; പൈലറ്റ് പദ്ധതിക്ക് തുടക്കമായെന്ന് മേയർ വിവി രാജേഷ് Thiruvananthapurams street dog problem Pilot project begins says Mayor VV Rajesh | കേരള വാർത്ത
Last Updated:
വരും ദിവസങ്ങളിൽ സ്വകാര്യ വ്യക്തികളുമായും സന്നദ്ധ സംഘടനകളുമായും സഹകരിച്ച് പദ്ധതി കൂടുതൽ വിപുലമായി മുന്നോട്ട് കൊണ്ടുപോകാനാണ് കോർപ്പറേഷൻ തീരുമാനം
തിരുവനന്തപുരത്തെ തെരുവുനായ ശല്യം പരിഹരിക്കുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പൈലറ്റ് പദ്ധതിക്ക് തുടക്കമായതായി മേയർ വി.വി. രാജേഷ് അറിയിച്ചു. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ നഗരസഭാ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി 50 തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണത്തിന് വിധേയമാക്കി.
വന്ധ്യംകരണത്തിന് പുറമെ പേവിഷബാധ തടയുന്നതിനുള്ള വാക്സിൻ അടക്കമുള്ള വിവിധ പ്രതിരോധ കുത്തിവെപ്പുകൾ നൽകി ശാസ്ത്രീയമായ പരിചരണം ഉറപ്പാക്കിയിട്ടുണ്ടെന്നും മേയർ പറഞ്ഞു. വരും ദിവസങ്ങളിൽ സ്വകാര്യ വ്യക്തികളുമായും സന്നദ്ധ സംഘടനകളുമായും സഹകരിച്ച് പദ്ധതി കൂടുതൽ വിപുലമായി മുന്നോട്ട് കൊണ്ടുപോകാനാണ് കോർപ്പറേഷൻ തീരുമാനിച്ചിരിക്കുന്നതെന്നും മേയർ വിവി രാജേഷ് വ്യക്തമാക്കി.
Thiruvananthapuram,Kerala
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y
