EBM News Malayalam
Leading Newsportal in Malayalam

തിരുവനന്തപുരത്ത് ഉത്സവത്തിനിടെ എസ്ഐയെ സിപിഒയും സഹോദരനും സുഹൃത്തുക്കളും ചേർന്ന് മർദിച്ച് ഓടയിൽ തള്ളിയിട്ടു SI beaten up by CPO brother and friends during temple festival in Thiruvananthapuram | കേരള വാർത്ത


Last Updated:

ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ മദ്യപിച്ചു ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമായത്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം നഗരൂരിൽ ഉത്സവത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐയെ സിവിൽ പോലീസ് ഓഫീസറും സഹോദരനും സുഹൃത്തുക്കളും ചേർന്ന് മർദിച്ചതായി പരാതി.നഗരൂർ എസ്ഐ അൻസാറിനാണ് മർദനമേറ്റത്. നഗരൂർ സ്വദേശിയും പള്ളിക്കൽ പോലീസ് സ്‌റ്റേഷനിലെ സിപിഒയുമായ നന്ദു, ഇയാളുടെ സഹോദരൻ, സുഹൃത്തുക്കൾ എന്നിവർ ചേർന്നാണ് മർദിച്ചത്. വ്യാഴാഴ്ച രാത്രി നഗരൂരിൽ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ മദ്യപിച്ചു ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമായത്.

ഗാനമേളയ്ക്കിടെ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായപ്പോൾ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇടപെട്ട് ഇവരെ പിരിച്ചുവിട്ടിരുന്നു. എന്നാൽ ഇതിൽ പ്രകോപിതരായ നന്ദുവും സംഘവും ഗാനമേളയ്ക്ക് ശേഷം പോലീസ് സംഘത്തെ ആക്രമിക്കുകയായിരുന്നു. എസ്ഐ അൻസാറിനെ വളഞ്ഞിട്ടു മർദിച്ച സംഘം അദ്ദേഹത്തെ ഓടയിൽ തള്ളിയിടുകയും ചെയ്തു. പിന്നീട് കൂടുതൽ പോലീസ് സ്ഥലത്തെത്തിയാണ് നന്ദുവിനെയും കൂട്ടുപ്രതികളെയും കസ്റ്റഡിയിൽ എടുത്തത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

തിരുവനന്തപുരത്ത് ഉത്സവത്തിനിടെ എസ്ഐയെ സിപിഒയും സഹോദരനും സുഹൃത്തുക്കളും ചേർന്ന് മർദിച്ച് ഓടയിൽ തള്ളിയിട്ടു

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y