EBM News Malayalam
Leading Newsportal in Malayalam

പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത കേസിൽ ഡീൻ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറൻ്റ്  Arrest warrant issued for Dean Kuriakose MP in assault on police officers | കേരള വാർത്ത


Last Updated:

പലതവണ ആവശ്യപ്പെട്ടിട്ടും കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് എം.പിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്.

News18
News18

ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത കേസിൽ ഇടുക്കി എം.പി ഡീൻ കുര്യാക്കോസിന് എതിരെ ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. 2018-ൽ ഷൊർണൂരിൽ നടന്ന ഒരു പ്രതിഷേധത്തിനിടെ റോഡ് ഉപരോധിക്കുകയും പൊലീസുകാരെ പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് നടപടി.

ഷൊർണൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പലതവണ ആവശ്യപ്പെട്ടിട്ടും കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് എം.പിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്. 2018-ൽ ഷൊർണൂരിലെ അന്നത്തെ എം.എൽ.എയ്ക്ക് എതിരെ ഉയർന്ന സ്ത്രീപീഡന പരാതിയിൽ നടപടി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നും അക്രമം. കേസ് ഫെബ്രുവരി രണ്ടിന് കോടതി വീണ്ടും പരിഗണിക്കും.

ദേശീയപാത ഉപരോധിച്ച കേസിൽ വാറന്റ് ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഷാഫി പറമ്പിൽ എം.പി പാലക്കാട് കോടതിയിൽ ഹാജരായി ശിക്ഷ അനുഭവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഡീൻ കുര്യാക്കോസിന് എതിരെയും കോടതിയുടെ കടുത്ത നടപടി ഉണ്ടായിരിക്കുന്നത്.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y