‘രക്തസാക്ഷി ഫണ്ട് പോലും വെട്ടിക്കുന്ന പാർട്ടിയിൽ ഇനിയില്ല; CPM അല്ല യഥാർത്ഥ ഇടതുപക്ഷം’: അഡ്വ. ബി എൻ ഹസ്കർ | കേരള വാർത്ത
Last Updated:
മുഖ്യമന്ത്രിക്കെതിരെ വിമർശനം നടത്തിയത് മുതൽ തനിക്ക് സമ്മർദ്ദം ഉണ്ടെന്നും ഇനി ആർ എസ് പിയുടെ ഭാഗമായി പ്രവർത്തിക്കുമെന്നും ബി എൻ ഹസ്കര്‍
കൊല്ലം: രക്തസാക്ഷി ഫണ്ട് പോലും വെട്ടിക്കുന്ന പാർട്ടിയിൽ ഇനി ഉണ്ടാവില്ലെന്ന് ഇടത് നിരീക്ഷകൻ അഡ്വ. ബി എൻ ഹസ്കർ. ഇനി ആർ എസ് പിയുടെ ഭാഗമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിനുള്ളിലെ എതിർപ്പുകൾ നേരത്തെ തുടങ്ങിയതാണെന്നും മുഖ്യമന്ത്രിക്കെതിരെ വിമർശനം നടത്തിയത് മുതൽ തനിക്ക് സമ്മർദ്ദം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഎം അല്ല യഥാർത്ഥ ഇടതുപക്ഷമെന്ന് താൻ മനസ്സിലാക്കിയെന്നും ബി എൻ ഹസ്കർ പറഞ്ഞു.
‘സി പി എം നേതൃനിരയുടെ വലതുപക്ഷ വ്യതിയാനത്തിന്റെ അവസാനത്തെ ഘട്ടത്തിലാണ് എത്തി നിൽക്കുന്നത്. രക്തസാക്ഷി ഫണ്ട് പോലും വെട്ടിക്കപ്പെട്ടിരിക്കുന്നു എന്ന് പാർട്ടിയുടെ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന ആൾ വിളിച്ചു പറയുന്നു. ആ ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസ്സിനു പുറത്താക്കുകയും ആ ചോദ്യത്തിന് പുതിയ പാഠഭേദം മെനയുകയുമാണ് പാർട്ടി ചെയ്യുന്നത്. രക്തസാക്ഷി ഫണ്ട് പോലും വെട്ടിക്കുന്ന നേതാക്കന്മാരെ പാർട്ടി സംരക്ഷിക്കുന്നു എങ്കിൽ ഇനി ഒരു നിമിഷം പാർട്ടിയിൽ തുടരുക അസാധ്യമാകുന്നു എന്ന ഘട്ടത്തിലാണ് ഞാൻ പാർട്ടി വിട്ട് മറ്റൊരു മാർക്സിസ്റ്റ് പാർട്ടിയിലേക്ക് ചേക്കേറാൻ തീരുമാനിച്ചത്.
കേരളത്തിൽ ഇടതുപക്ഷത്തിന്റെ വർത്തമാനം പറയുന്നത് വി ഡി സതീശനും ഷിബു ബേബി ജോണും ഒക്കെയാണ് എന്ന് ബോധ്യത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഞാൻ സിപിഎം വിടണം എന്ന തീരുമാനത്തിലേക്കെത്തിയത്.
പാർട്ടിയുടെ നയവ്യതിയാനത്തെ സംബന്ധിച്ച് ഞാൻ ഇന്നും ഇന്നലെയും പറഞ്ഞിരുന്നില്ല. പാർട്ടി ഘടകങ്ങളിൽ പലപ്പോഴായി ചർച്ചകളിൽ പറയുകയും യാതൊരു തരത്തിലും ഉത്തരവാദിത്തവും കാര്യത്തിൽ ഒരു മാറ്റവുമുണ്ടാക്കാൻ കഴിയാതെ വരുകയായിരുന്നു. പുറത്ത് ഒറ്റയ്ക്ക് നിന്ന്പൊരുതുക എന്ന് പറയുന്നത് പരിമിതമായ എന്റെ സാഹചര്യങ്ങൾവച്ച് ചെയ്യാൻ കഴിയില്ല എന്നുള്ളത് കൊണ്ടാണ് മറ്റൊരു ഇടതുപക്ഷ ബദൽ അന്വേഷിക്കുകയും ആർഎസ്പിയിൽ ചേരാൻ തീരുമാനിച്ചതും. രാഷ്ട്രീയ നിരീക്ഷകനായിട്ടാണ് ഇപ്പോൾ ചർച്ചകളിൽ പങ്കെടുക്കുന്നത്. രാഷ്ട്രീയ നിരീക്ഷകനായി തന്നെ ചർച്ചയിൽ പങ്കെടുക്കും.’
Kollam,Kollam,Kerala
‘രക്തസാക്ഷി ഫണ്ട് പോലും വെട്ടിക്കുന്ന പാർട്ടിയിൽ ഇനിയില്ല; CPM അല്ല യഥാർത്ഥ ഇടതുപക്ഷം’: അഡ്വ. ബി എൻ ഹസ്കർ
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y
