EBM News Malayalam
Leading Newsportal in Malayalam

‘പത്മഭൂഷൺ കിട്ടിയതിൽ ആക്ഷേപമില്ല; ഞാൻ വിചാരിച്ചാൽ നേരത്തെ തന്നെ അത് കിട്ടിയേനെ;’ജി. സുകുമാരന്‍ നായര്‍ | Nss chief on controversy of padmabhushan to Vellappally | കേരള വാർത്ത


Last Updated:

ഐക്യം വേണമെന്ന് ആവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും തന്നെ സമീപിച്ചിരുന്നെന്ന് സുകുമാരൻ നായർ വെളിപ്പെടുത്തി

ജി സുകുമാരൻ നായർ
ജി സുകുമാരൻ നായർ

കോട്ടയം: പത്മഭൂഷൺ പുരസ്‌കാരങ്ങൾക്കോ മറ്റ് അംഗീകാരങ്ങൾക്കോ പിന്നാലെ പോകുന്ന ആളല്ല താനെന്നും താൻ വിചാരിച്ചിരുന്നെങ്കിൽ പത്മഭൂഷൺ പുരസ്‌കാരം എത്രയോ മുൻപ് തന്നെ ലഭിക്കുമായിരുന്നുവെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഇത്തരം ബഹുമതികളിൽ തനിക്ക് താല്പര്യമില്ലെന്നും അദ്ദേഹം ബുധനാഴ്ച ചങ്ങനാശ്ശേരി പെരുന്നയിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

എന്‍എസ്എസ് – എസ്എന്‍ഡിപി ഐക്യശ്രമങ്ങൾക്കിടെ കേന്ദ്രത്തിന്റെ അംഗീകാരം (പദ്മഭൂഷൺ) വെള്ളാപ്പള്ളിക്ക് കിട്ടുന്നു. അതിനാൽ അത്ര ശുദ്ധമല്ല ഇടപെടൽ എന്നു തോന്നി എന്നാണ് മാതൃഭൂമി ബുധനാഴ്ച പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ സുകുമാരൻ നായർ പറഞ്ഞത്.

എന്‍എസ്എസ് – എസ്എന്‍ഡിപി ഐക്യത്തിന്‍റെ വാതിൽ പൂർണമായി അടഞ്ഞുവെന്നും ഐക്യനീക്കം ഒരു ‘കെണി’യാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് അതിൽ നിന്ന് പിന്മാറിയതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് ഏകകണ്ഠമായാണ് ഈ തീരുമാനമെടുത്തത്. ഐക്യം വേണമെന്ന് ആവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും തന്നെ സമീപിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

ഐക്യ ചർച്ചകൾക്കായി എത്താമെന്ന് പറഞ്ഞ തുഷാർ വെള്ളാപ്പള്ളിയോട്, “നിങ്ങൾ ഒരു എൻ.ഡി.എ നേതാവല്ലേ, നിങ്ങൾക്ക് എങ്ങനെ ഇത്തരമൊരു ഐക്യ ചർച്ചയ്ക്ക് സാധിക്കും?” എന്ന് താൻ നേരിട്ട് ചോദിച്ചതായി സുകുമാരൻ നായർ പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ ഐക്യം സംഘടനയ്ക്ക് ഗുണകരമാകില്ലെന്ന് കണ്ടാണ് ഡയറക്ടർ ബോർഡിൽ താൻ തന്നെ പിന്മാറ്റ പ്രമേയം അവതരിപ്പിച്ചത്. ഈ തീരുമാനത്തിന് പിന്നിൽ ബാഹ്യമായ ഇടപെടലുകൾ ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളാപ്പള്ളിക്കെതിരായ വിമർശനങ്ങളെ എതിർത്ത് അദ്ദേഹത്തെ പിന്തുണച്ചപ്പോഴാണ് വെള്ളപ്പള്ളി ഫോണിൽ സംസാരിച്ചത്. ഐക്യം വേണമെന്ന് ആവശ്യപ്പെട്ടത് വെള്ളാപ്പള്ളി നടേശനായിരുന്നു. ആകാമെന്ന് ഞാൻ മറുപടിയും പറഞ്ഞു. പിന്നാലെ തുഷാറും വിളിച്ചു. മൂന്ന് ദിവസത്തിനകം വരാം എന്നാണ് പറഞ്ഞത്. എന്തിനാണ് അത്രയും ദിവസം കാത്തിരിക്കുന്നത്. തുഷാറിനെ തിരിച്ച് വിളിച്ചു താങ്കൾ എന്‍ഡിഎ നേതാവ് അല്ലേ എന്ന് ചോദിച്ചു. നിങ്ങൾക്ക് എങ്ങനെ ഐക്യചർച്ചയ്ക്ക് സാധ്യമാകും എന്ന് തുഷാറ്റിനോട് ചോദിച്ചു. ഐക്യം ഒരു കെണി ആണെന്ന് തോന്നി, ആ കെണിയിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. ഡയറക്ടർ ബോർഡ്‌ വേഗം വിളിച്ചു ചേർത്തത് ഞാൻ തന്നെയാണ് പ്രമേയം അവതരിപ്പിച്ചത്. എല്ലാവരും പിന്തുണക്കുകയായിരുന്നു. പിന്മാറ്റത്തിനായി ആരും ഇടപെട്ടിട്ടില്ലെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y