EBM News Malayalam
Leading Newsportal in Malayalam

മലപ്പുറം നിലമ്പൂരിൽ ക്ഷേത്രത്തിൽ അതിക്രമം നടത്തിയ 37 കാരൻ അറസ്റ്റിൽ | One arrested in vandalising a temple in Malappuram | കേരള വാർത്ത


Last Updated:

പതിനാല് വയസ്സ് പ്രായം വരുന്ന കുട്ടിയുമായി തന്റെ സ്വന്തം കാറിൽ എത്തിയ പ്രതി ക്ഷേത്രത്തിലെ ദേവീ ശ്രീകോവിലിനകത്ത് കയറി വിഗ്രഹത്തിനടക്കം നാശനഷ്ടം വരുത്തുകയുമായിരുന്നു

അറസ്റ്റിലായ നദീർ
അറസ്റ്റിലായ നദീർ

മലപ്പുറത്ത് ക്ഷേത്രത്തിൽ അതിക്രമിച്ചു കയറി വിഗ്രഹമടക്കം നശിപ്പിച്ച് നാശനഷ്ടം വരുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. നിലമ്പൂർ മുമ്മുള്ളി കുട്ടിച്ചാത്തൻകാവിൽ അതിക്രമിച്ചു കയറിയ നല്ലം തണ്ണി മണ്ണക്കടവ് വീട്ടിൽ നദീർ എന്ന 37 കാരനാണ് അറസ്റ്റിലായത്. ക്ഷേത്ര കുടുംബപ്രതിനിധി നൽകിയ പരാതിയിലാണ് ഇയാളെ നിലമ്പൂർ എസ്.ഐ. സൈഫുള്ള അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ പതിനാല് വയസ്സ് പ്രായം വരുന്ന കുട്ടിയുമായി തന്റെ സ്വന്തം കാറിൽ എത്തിയ പ്രതി ക്ഷേത്രത്തിലെ ദേവീ ശ്രീകോവിലിനകത്ത് കയറി വിഗ്രഹത്തിനടക്കം നാശനഷ്ടം വരുത്തുകയുമായിരുന്നു. ഓഫീസിൻ്റെ പൂട്ട് തകർക്കുകയും ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിൽ അക്രമം നടത്തുന്നത് കണ്ട് ചോദിക്കാനെത്തിയ സ്ത്രീയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

സംഭവമറിഞ്ഞ സ്ഥലത്തെത്തിയ നിലമ്പൂർ ഡി.വൈ.എസ്.പി. സജു കെ. എബ്രഹാമിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സി.സി.ടി.വികളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടി.

മഞ്ചേരി കോടതി ജഡ്ജിയുടെ വസതിയിൽ ഹാജരാക്കിയ പ്രതിയെ 15. ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. പ്രതിയുടെ പശ്ചാത്തലമുൾപ്പെടെ പോലീസ് പരിശോധിച്ചു വരുന്നുണ്ട്.

Summary: A man has been arrested for trespassing into a temple in Malappuram and damaging the idol. A 37-year-old man named Nadeer, a resident of Mannakadavu, Nallam Thanni, who trespassed into Kuttichathankavu, Mummulli, Nilambur, has been arrested. He was arrested by Nilambur S.I. Saifullah on a complaint filed by a family representative of the temple

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y