EBM News Malayalam
Leading Newsportal in Malayalam

കോട്ടയത്ത് കാറിന്റെ ബോണറ്റിൽ കുട്ടികളെ ഇരുത്തി സാഹസിക യാത്ര നടത്തിയ യുവാവ് അറസ്റ്റിൽ| Dangerous Stunt in Kottayam CCTV Captures Children Riding on Car Bonnet Driver Arrested and Vehicle Seized | കേരള വാർത്ത


Last Updated:

കോട്ടയം പാമ്പാടി വട്ടുകളം ആലപ്പാട്ട് പടി റോഡിൽ കൂടി കാറിന്റെ ബോണറ്റിൽ കുട്ടികളെ ഇരുത്തി വട്ടുകളം സ്വദേശി ജ്യോതിഷ് കുമാർ വാഹനമോടിക്കുകയായിരുന്നു

സിസിടിവി ദൃശ്യത്തിൽ നിന്ന്
സിസിടിവി ദൃശ്യത്തിൽ നിന്ന്

കോട്ടയം പാമ്പാടിയിൽ കുട്ടികളെ കാറിന്റെ ബോണറ്റിൽ ഇരുത്തി സാഹസിക യാത്ര. കോട്ടയം പാമ്പാടി വട്ടുകളം ആലപ്പാട്ട് പടി റോഡിലാണ് സംഭവം. വാഹനം ഓടിച്ച പാമ്പാടി സ്വദേശി ജ്യോതിഷിനെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം 5.15നാണ് സംഭവം.

കോട്ടയം പാമ്പാടി വട്ടുകളം ആലപ്പാട്ട് പടി റോഡിൽ കൂടി കാറിന്റെ ബോണറ്റിൽ കുട്ടികളെ ഇരുത്തി വട്ടുകളം സ്വദേശി ജ്യോതിഷ് കുമാർ വാഹനമോടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പോലീസ് അടിയന്തരമായി ഇടപെട്ടത്. കാറിന്റെ നമ്പർ പരിശോധിച്ചു വീട്ടിലെത്തിയ പോലീസ്, വാഹനം പിടിച്ചെടുത്തു. തുടർന്ന് ജ്യോതിഷ് കുമാറിനെ അറസ്റ്റ് ചെയ്തശേഷം ജാമ്യത്തിൽ വിട്ടയച്ചു.

കുട്ടികൾ നിർബന്ധിച്ചതിനെ തുടർന്നാണ് ബോണറ്റിൽ ഇരുത്തി വാഹനം ഓടിച്ചതെന്നാണ് ജ്യോതിഷിന്റെ മൊഴി. സംഭവത്തിൽ പാമ്പാടി പോലീസ് മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് കൈമാറും. റിപ്പോർട്ട് പരിഗണിച്ച് ഇയാളുടെ ലൈസൻസ് ഉൾപ്പടെ റദ്ദാക്കുന്ന നടപടിയിലേക്ക് എം വി ഡി കടക്കും.

Summary: A dangerous driving incident has been reported from Pampady, Kottayam, where children were made to sit on the bonnet of a moving car. The incident took place on the Vattukulam-Alappattupadi road. The driver, identified as Jyothish Kumar, a native of Pampady, has been arrested. The incident occurred at 5:15 PM on Monday. The police took immediate action after CCTV footage of the stunt surfaced. By tracking the vehicle’s registration number, the police reached the driver’s residence and seized the car. Jyothish Kumar was subsequently arrested and later released on bail.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y