EBM News Malayalam
Leading Newsportal in Malayalam

വിഎസിന് ലഭിച്ച പത്മവിഭൂഷൺ സ്വാഗതം ചെയ്ത് സി.പി.എം; മുൻ നിലപാടുകൾ വ്യക്തിപരമെന്ന് എം.വി.ഗോവിന്ദൻ | CPM Officially Welcomes Padma Vibhushan for V. S. Achuthanandan | കേരള വാർത്ത


Last Updated:

വി.എസിന് ലഭിച്ച പുരസ്‌കാരത്തിൽ പാർട്ടിക്കും കുടുംബത്തിനുമെല്ലാം ഒരുപോലെ സന്തോഷമാണെന്ന് സി.പി.എം

News18
News18

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി ലഭിച്ച പത്മവിഭൂഷൺ പുരസ്‌കാരത്തെ സി.പി.എം സംസ്ഥാന നേതൃത്വം ഔദ്യോഗികമായി സ്വാഗതം ചെയ്തു. വി.എസിന് ലഭിച്ച പുരസ്‌കാരത്തിൽ പാർട്ടിക്കും കുടുംബത്തിനുമെല്ലാം ഒരുപോലെ സന്തോഷമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. വി.എസിന് ലഭിച്ച ബഹുമതിയോടുള്ള പാർട്ടിയുടെ നിലപാട് എന്താകുമെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നതിനിടയിലാണ് ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയത്.

മുമ്പ് ഇ.എം.എസ് നമ്പൂതിരിപ്പാടും ബുദ്ധദേബ് ഭട്ടാചാര്യയും പദ്മ പുരസ്‌കാരങ്ങൾ നിരസിച്ചത് അവരുടെ വ്യക്തിപരമായ നിലപാടുകളുടെ ഭാഗമാണെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. 1992-ൽ നരസിംഹറാവു സർക്കാരിന്റെ നയങ്ങളോടുള്ള വിയോജിപ്പ് കാരണമാണ് ഇ.എം.എസ് പത്മവിഭൂഷൺ നിരസിച്ചത്. എന്നാൽ അന്ന് ഇ.എം.എസിനൊപ്പം പുരസ്‌കാരം ലഭിച്ച എ.ബി. വാജ്‌പേയി അത് സ്വീകരിച്ചിരുന്നു. 2022-ൽ പത്മഭൂഷൺ ലഭിച്ചപ്പോൾ ബുദ്ധദേബ് ഭട്ടാചാര്യയും സമാനമായ രീതിയിൽ പുരസ്‌കാരം നിരസിക്കുകയാണ് ചെയ്തത്.

പഴയകാല നേതാക്കളുടെ തീരുമാനങ്ങൾ ഓരോ സാഹചര്യത്തിനനുസരിച്ചുള്ളതായിരുന്നുവെന്നും എന്നാൽ വി.എസിന്റെ കാര്യത്തിൽ പാർട്ടിക്ക് പൂർണ്ണമായ സന്തോഷമാണെന്നും നേതൃത്വം വ്യക്തമാക്കി. വി.എസ് എന്ന ജനകീയ നേതാവിന് രാജ്യം നൽകിയ ഈ വലിയ അംഗീകാരത്തെ പാർട്ടി അഭിമാനത്തോടെയാണ് കാണുന്നത്. വി.എസിന്റെ കുടുംബം പുരസ്‌കാര നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ചതിനെ പാർട്ടി നേതൃത്വവും പിന്തുണച്ചു.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y