EBM News Malayalam
Leading Newsportal in Malayalam

‘ പ്രായോഗികമല്ല’ വെള്ളാപ്പള്ളിയുടെ പത്മഭൂഷണിന് മണിക്കൂറുകൾക്കകം എസ്എൻഡിപി ഐക്യത്തിൽ നിന്ന് എൻ എസ് എസ് പിന്മാറി | Nss withdraws from unity with sndp hours after Vellappally padmavibhushan | കേരള വാർത്ത


Last Updated:

വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ ലഭിച്ച് മണിക്കൂറുകൾക്കകമാണ് ഈ പിന്മാറ്റമെന്നതാണ് ശ്രദ്ധേയം

News18
News18

ചങ്ങനാശ്ശേരി: ഏറെ കൊട്ടിഘോഷിച്ചു വന്ന എസ്.എൻ.ഡി.പി യോഗവുമായുള്ള ഐക്യനീക്കങ്ങളിൽ നിന്ന് എൻ.എസ്.എസ് ഔദ്യോഗികമായി പിന്മാറി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തരമൊരു ഐക്യം പ്രായോഗികമല്ലെന്നാണ് എൻ.എസ്.എസ് ഡയറക്ടർ ബോർഡ് യോഗത്തിന്റെ വിലയിരുത്തൽ.

ഐക്യശ്രമങ്ങളുമായി മുന്നോട്ടുപോയാൽ അത് പരാജയപ്പെടാൻ സാധ്യതയുണ്ടെന്നും യോഗം നിരീക്ഷിച്ചു. വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ ലഭിച്ച് മണിക്കൂറുകൾക്കകമാണ് ഈ പിന്മാറ്റമെന്നതാണ് ശ്രദ്ധേയം.

ഇത് മൂന്നാം തവണയാണ് ഇരു സംഘടനകളും തമ്മിലുള്ള ഐക്യശ്രമം ഉണ്ടാകുന്നതും പരാജയപ്പെടുന്നതും. ഐക്യശ്രമങ്ങൾ ഉപേക്ഷിക്കാനുള്ള ഡയറക്ടർ ബോർഡ് തീരുമാനം എൻ.എസ്.എസ് പത്രക്കുറിപ്പിലൂടെയാണ് അറിയിച്ചത്.

സംഘടനയുടെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്നും എല്ലാ പാർട്ടികളോടും തുല്യഅകലം പാലിക്കുന്ന ‘സമദൂര’ നയം തന്നെ തുടരുമെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

പത്രക്കുറിപ്പ്:

പല കാരണങ്ങളാലും പല തവണ എൻഎസ്എസ്-എസ്എൻഡിപി ഐക്യം വിജയിക്കാത്ത സാഹചര്യത്തിൽ വീണ്ടും ഒരു ഐക്യശ്രമം പരാജയമാകുമെന്ന കാര്യം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളാൽ തന്നെ വ്യക്തമാകുന്നു. എൻഎസ്എസിന്റെ അടിസ്ഥാനമൂല്യങ്ങളിൽനിന്ന് വ്യതിചലിക്കാനുമാകില്ല. അതിനാൽ വീണ്ടും ഒരു ഐക്യം പ്രായോഗികമല്ല. പ്രത്യേകിച്ച് എൻഎസ്എസിന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരനിലപാട് ഉള്ളതിനാൽ. മറ്റെല്ലാ സമുദായങ്ങളോടും എന്നവണ്ണം എസ്എൻഡിപിയോടും സൗഹാർദത്തിൽ വർത്തിക്കാനാണ് എൻഎസ്എസ് ആഗ്രഹിക്കുന്നത്. എൻഎസ്എസ്-എസ്എൻഡിപി ഐക്യവുമായി മുന്നോട്ടു പോകേണ്ടതില്ല എന്ന് ഈ യോഗം തീരുമാനിക്കുന്നു

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘പ്രായോഗികമല്ല’ വെള്ളാപ്പള്ളിയുടെ പത്മഭൂഷണിന് മണിക്കൂറുകൾക്കകം എസ്എൻഡിപി ഐക്യത്തിൽ നിന്ന് എൻ എസ് എസ് പിന്മാറി

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y