2014 ലെ ദേവപ്രശ്ന പ്രവചനം ഫലിച്ചോ ? ശബരിമലയുമായി ബന്ധപ്പെട്ടവർക്ക് ജയിൽ വാസം The 2014 Devaprasnam predicted jail terms for those working in connection with the Sabarimala temple. | കേരള വാർത്ത
Last Updated:
ശബരിമല ക്ഷേത്ര കാര്യങ്ങളുമായി ബന്ധപ്പെട്ടവർക്ക് അപായം, വ്യവഹാരം, മാനഹാനി, ജയിൽവാസം എന്നിവ സംഭവിക്കുമെന്ന് അന്ന് ദേവപ്രശ്നത്തിൽ തെളിഞ്ഞിരുന്നു
2014-ൽ നടന്ന ശബരിമല ദേവപ്രശ്നത്തിൽ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് ജയിൽ വാസം ഉണ്ടാകുമെന്ന് പ്രവചനം ഇപ്പോൾ വലിയ രീതിയിൽ ചർച്ചയായിരിക്കുന്നു. ശബരിമല ക്ഷേത്ര കാര്യങ്ങളുമായി ബന്ധപ്പെട്ടവർക്ക് അപായം, വ്യവഹാരം, മാനഹാനി, ജയിൽവാസം എന്നിവ സംഭവിക്കുമെന്ന് അന്ന് തെളിഞ്ഞിരുന്നു.അന്ന് ക്ഷേത്രവുമായി അടുത്ത് പ്രവർത്തിച്ചവർ തന്നെയാണ് ഇന്ന് സ്വർണക്കൊള്ള കേസിലെ പ്രതികളായി ജയിലിൽ കഴിയുന്നത്.
2014 ജൂൺ 18-നാണ് പ്രശസ്ത ജ്യോതിഷികളായ ചെറുവള്ളി നാരായണൻ നമ്പൂതിരി, കൂറ്റനാട് രാവുണ്ണിപ്പണിക്കർ, തൃക്കുന്നപ്പുഴ ഉദയകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഈ ദേവപ്രശ്നം നടന്നത്. 2017-ൽ ശബരിമലയിലെ കൊടിമരം പുതുക്കി പണിയുന്നതിനും പതിനെട്ടാം പടിയുടെ സ്ഥാനമോ അളവോ മാറ്റാതെ ഭക്തർക്ക് പിടിച്ചുകയറാൻ കൈവരികൾ നിർമ്മിക്കുന്നതിനും അനുവാദം നൽകിയതും ഈ ദേവപ്രശ്നത്തിലൂടെയായിരുന്നു. അതോടൊപ്പം തന്നെ ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും അന്ന് നൽകിയിരുന്നു.
ഹിന്ദു വിശ്വാസമനുസരിച്ച് ഒരു ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് അഹിതമായ കാര്യങ്ങൾ അവിടെ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനും ക്ഷേത്രത്തിൽ വരുത്താൻ ഉദ്ദേശിക്കുന്ന പരിഷ്കാരങ്ങളിൽ ദേവഹിതം അറിയുന്നതിനുമാണ് ദേവപ്രശ്നം നടത്താറുള്ളത്.
Pathanamthitta,Kerala
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y
