EBM News Malayalam
Leading Newsportal in Malayalam

ഡിജിപിയുടെ ഉത്തരവ് ലംഘിച്ച് ഡ്യൂട്ടിക്കിടെ വനിതാ പൊലീസുകാരുടെ റീൽസ് ചിത്രീകരണം female police officers Filming reels while on duty violating DGPs order | Kerala


Last Updated:

പൊലീസ് യൂണിഫോമില്‍ റീല്‍സ് ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതിന്  വിലക്കേര്‍പ്പെടുത്തി സംസ്ഥാന പൊലീസ് മേധാവി സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു

News18
News18

ഡിജിപിയുടെ ഉത്തരവ് ലംഘിച്ച് ഡ്യൂട്ടിക്കിടെ വനിതാ പൊലീസുകാരുടെ റീൽസ് ചിത്രീകരണം. പൊലീസ് യൂണിഫോമില്‍ റീല്‍സ് ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതിന്  വിലക്കേര്‍പ്പെടുത്തി സംസ്ഥാന പൊലീസ് മേധാവി സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഇത് ലംഘിച്ചാണ് ഡ്യൂട്ടിക്കിടെ വനിതാ ബറ്റാലിയനിലെ പൊലീസുകാര്‍ റീല്‍സ് ചിത്രീകരിച്ചത്.

കഴിഞ്ഞ ദിവസം കളിയാക്കാവിളയില്‍ന വരാത്രി ഡ്യൂട്ടിക്കിടെയായിരുന്നു സംഭവം. റീല്‍സ് ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ സ്റ്റാറ്റസ് ആക്കുകയും ചെയ്തു. എസ്‌ഐയും അസോസിയേഷന്‍ ഭാരവാഹികളുമടക്കം റീൽസ് ദൃശ്യങ്ങളിലുണ്ട്. വനിതാ ബറ്റാലിയൻ ആസ്ഥാനത്തും ഡ്യൂട്ടിക്കിടിയിലും റീൽസ് ചിത്രീകരണം അതിരു കടന്നപ്പോഴാണ് ഡിജിപിയുടെ സർക്കുലർ അനുസരിക്കണമെന്ന കർശന നിർദ്ദേശം നൽകിയത്.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y