EBM News Malayalam
Leading Newsportal in Malayalam

ശ്രീലങ്കയും ലൗ ചിഹ്നനവും കാണിച്ച് ഫ്ലേർട്ട് ചെയ്യാൻ ശ്രമിച്ചെങ്കിൽ അവർ പരാതി നൽകട്ടെ; ഹണി ഭാസ്കറിനെതിര രാഹുൽ മാങ്കൂട്ടത്തിൽ|Rahul Mamkoottathil against Honey Bhaskar | Kerala


Last Updated:

പുറത്തുവന്ന വാട്സാപ്പ് ചാറ്റുകളും ശബ്ദസന്ദേശങ്ങളും ഇന്നത്തെ കാലത്ത് ആർക്കും എളുപ്പത്തിൽ വ്യാജമായി നിർമിക്കാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

News18
News18

പത്തനംതിട്ട: തന്നോട് ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് കോൺ​ഗ്രസ് എംപി രാഹുല്‍ മാങ്കൂട്ടത്തിൽ.തനിക്ക് വേണ്ടി സംസാരിക്കേണ്ട ആവശ്യം മറ്റ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇല്ലാത്തതിനാല്‍ ധാര്‍മികമായ ശരിയുടെ പേരില്‍ രാജി വയ്ക്കുന്നുവെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. അടൂരിലെ വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ. പുറത്തുവന്ന വാട്സാപ്പ് ചാറ്റുകളും ശബ്ദസന്ദേശങ്ങളും ഇന്നത്തെ കാലത്ത് ആർക്കും എളുപ്പത്തിൽ വ്യാജമായി നിർമിക്കാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എഴുത്തുകാരി ഹണി ഭാസ്‌കരൻ ഉന്നയിച്ച ആരോപണങ്ങൾക്കും രാഹുൽ മറുപടി നൽകി. “അവർ ശ്രീലങ്കയിൽ പോയപ്പോൾ പോസ്റ്റ് ചെയ്ത സ്റ്റാറ്റസിന് ലവ് ഇമോജി ഇട്ടത് എങ്ങനെ ഫ്ലേർട്ടിങ് ആകും?” എന്ന് അദ്ദേഹം ചോദിച്ചു. പരാതിയുണ്ടെങ്കിൽ നിയമപരമായി നേരിടാൻ തയ്യാറാണെന്നും താൻ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും രാഹുൽ വ്യക്തമാക്കി. വി.ഡി. സതീശൻ തനിക്കെതിരെ ആരും പരാതി നൽകിയിട്ടില്ലെന്ന് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീലങ്കയും ലവ് ഇമോജിയും കാണിച്ച് ഫ്ലേർട്ട് ചെയ്യാൻ ശ്രമിച്ചുവെന്ന് പറയുന്ന ഹണി ഭാസ്കരൻ, തനിക്കെതിരെ മറ്റ് തെളിവുകളുണ്ടെങ്കിൽ അത് പുറത്തുവിടട്ടെ എന്നും, നിയമപരമായി നേരിടാമെന്നും രാഹുൽ വെല്ലുവിളിച്ചു. “ഉത്തരവാദിത്തപ്പെട്ടവർ ആരോപണം ഉന്നയിച്ചാൽ മറുപടി പറയാം. ഞാൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റായപ്പോൾ വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചെന്ന് ആരോപണം ഉയർന്നു.

എന്തെങ്കിലും തെളിവുകൾ ആരെങ്കിലും കൊണ്ടുവന്നിട്ടുണ്ടോ?” എന്ന് അദ്ദേഹം ചോദിച്ചു. സമൂഹമാധ്യമങ്ങളിൽ ആരോപണം ഉന്നയിക്കുന്നവർക്കെതിരെ താൻ പരാതി നൽകണോ എന്നും അദ്ദേഹം ചോദിച്ചു. ആർക്കെങ്കിലും തനിക്കെതിരെ പരാതിയുണ്ടെങ്കിൽ കേസ് കൊടുക്കട്ടെയെന്നും, കോടതിയിൽ മറുപടി പറയാമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

ശ്രീലങ്കയും ലൗ ചിഹ്നനവും കാണിച്ച് ഫ്ലേർട്ട് ചെയ്യാൻ ശ്രമിച്ചെങ്കിൽ അവർ പരാതി നൽകട്ടെ; ഹണി ഭാസ്കറിനെതിര രാഹുൽ മാങ്കൂട്ടത്തിൽ

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y