റീൽസ് എടുക്കുന്നതിനിടെ ഡാമിലേക്ക് വീണ ജീപ്പിന്റെ ആര്‍ സി ക്യാന്‍സല്‍ ചെയ്യും; അഞ്ച് പേർക്കെതിരെ കേസ് | Jeep fell down in karappuzha dam reservoir while making reels police booked case against
Last Updated:
ജീപ്പ് മുങ്ങിപ്പോകാന്‍ പാകത്തില്‍ വെള്ളം ഉള്ള സ്ഥലത്തായിരുന്നു വാഹനം മറിഞ്ഞത്
വയനാട്: റീൽസ് ചിത്രീകരിക്കുന്നതിനിടെ കാരാപ്പുഴ ഡാമിന്റെ റിസർവോയറിലേക്ക് ജീപ്പ് വീണ സംഭഴത്തിൽ നടപടികൾ കർശനമാക്കി. ജീപ്പ് പിടിച്ചെടുത്തതിന് പുറമേ ചിത്രീകരിക്കാൻ വാഹനവുമായി എത്തിയ അഞ്ചുപേർക്കെതിരെ അമ്പലവയൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെ രാവിലെയായിരുന്നു സംഭവം നടന്നത്.
ദിവസങ്ങൾക്കു മുന്നെ ട്രാക്ടർ ഉപയോഗിച്ച് അഭ്യാസപ്രകടനം നടത്തി അപകടമുണ്ടായ നെല്ലറച്ചാൽ വ്യൂ പോയിന്‍റിൽ തന്നെയാണ് ജീപ്പും പുഴയിലേക്ക് മറിഞ്ഞത്. റീല്‍സെടുക്കുന്നതിനായി ഡാമിന് അടുത്തേക്കെത്തിയ യുവാക്കള്‍ വാഹനം കീഴ്ക്കാംതൂക്കായ ഭാഗത്ത് ഓടിക്കുന്നതിനിടെ ഡാമിലേക്ക് ഇറങ്ങിപ്പോകുകയായിരുന്നു.
സംഭവത്തില്‍ മീനങ്ങാടി സ്വദേശി പി കെ ഫായിസ്, വടകര സ്വദേശികളായ മുഹമ്മദ് റാഹില്‍, മുഹമ്മദ് റജാസ്, മുഹമ്മദ് ഷാനിഫ്, മുഹമ്മദ് ഫാഫി എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കുടിവെള്ള സ്രോതസ്സ് ആയ ജലാശയം മലിനമാക്കിയത് ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ജീപ്പ് മുങ്ങിപ്പോകാന്‍ പാകത്തില്‍ വെള്ളം ഉള്ള സ്ഥലത്തായിരുന്നു വാഹനം മറിഞ്ഞത്. യുവാക്കൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വാഹനത്തിന്റെ ആർ.സി ക്യാൻസൽ ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾക്കായി പൊലീസ് മോട്ടോർ വാഹന വകുപ്പിനെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
June 29, 2025 7:30 AM IST
റീൽസ് എടുക്കുന്നതിനിടെ ഡാമിലേക്ക് വീണ ജീപ്പിന്റെ ആര്‍ സി ക്യാന്‍സല്‍ ചെയ്യും; അഞ്ച് പേർക്കെതിരെ കേസ്
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y