അധ്യാപക പുനർനിയമനത്തിന് കൈക്കൂലി വാങ്ങിയ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ പിടിയിൽ Secretariat official arrested for accepting bribe for teacher re-appointment
Last Updated:
ഫയലുകൾ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് പരാതിക്കാരിൽ നിന്നും ഒന്നര ലക്ഷം രൂപയാണ് കൈക്കൂലിയായി വാങ്ങിയത്
അധ്യാപക പുനർനിയമനത്തിന് കൈക്കൂലി വാങ്ങിയ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. പൊതു വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റൻ്റ് സെഷൻ ഓഫീസർ തിരുവനന്തപുരം പള്ളിക്കൽ മൂതല സ്വദേശി സുരേഷ് ബാബുവാണ് പിടിയിലായത്.
കോട്ടയം വിജിലൻസ് യൂണിറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിൽ വടകര സ്വദേശിയും മുൻ പ്രധാന അധ്യാപകനും ഏജന്റുമായ വിജയനെ വിജിലൻസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തീക്കോയി സ്കൂളിലെ മൂന്ന് അധ്യാപകരുടെ നിയമനത്തിലാണ് അഴിമതി നടത്തിയത്.
ഫയലുകൾ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് പരാതിക്കാരിൽ നിന്നും ഒന്നര ലക്ഷം രൂപയാണ് പ്രതികൾ കൈക്കൂലിയായി വാങ്ങിയത്.
Thiruvananthapuram,Kerala
June 21, 2025 10:24 PM IST
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y