EBM News Malayalam
Leading Newsportal in Malayalam

നടനും സംവിധായകനുമായ നാദിർഷയുടെ വളർത്തുപൂച്ചയുടെ മരണം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് | Postmortem report of pet cat owned by actor director Nadirshah is out


Last Updated:

ഗ്രൂം ചെയ്യുന്നതിന് മുന്നോടിയായി അനസ്‌തേഷ്യ നല്‍കിയപ്പോള്‍ പൂച്ചയുടെ ജീവന്‍ നഷ്ടപ്പെട്ടെന്നും, അശ്രദ്ധയാണ് കാരണമെന്നുമായിരുന്നു നാദിര്‍ഷയുടെ പരാതി

നാദിർഷ
നാദിർഷ

നടനും സംവിധായകനുമായ നാദിർഷയുടെ (Nadirshah) വളർത്തുപൂച്ച ചത്തത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പൂച്ചയ്ക്ക് നേരത്തെയുണ്ടായ അസുഖങ്ങളെ തുടർന്നാണ് ഹൃദയാഘാതമുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. ജില്ലാ വെറ്ററിനറി റിപ്പോർട്ട് പാലാരിവട്ടം പൊലീസിന് കൈമാറി. പൊലീസ് തുടർനടപടികൾ അവസാനിപ്പിച്ചു.

ജില്ലാ വെറ്ററിനറി ഹോസ്പിറ്റലിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ പൂച്ച ചത്തത് ഹൃദയാഘാതം മൂലമാണെന്നാണ് കണ്ടെത്തൽ. കഴുത്തില്‍ വലിഞ്ഞുമുറുകിയാല്‍ ഉണ്ടാകുന്ന തരത്തിലുള്ള പാടുകള്‍ ജഡത്തില്‍ ഇല്ല. പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് ജില്ലാ വെറ്ററിനറി ഡോക്ടർ പൊലീസിന് കൈമാറി. ദുരൂഹത ഒഴിഞ്ഞ സാഹചര്യത്തില്‍ കേസെടുക്കേണ്ടതില്ലെന്ന് പാലാരിവട്ടം പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് നാദിർഷയുടെ വളർത്ത് പൂച്ച ചത്തത്. പൂച്ചയെ ഗ്രൂം ചെയ്യാൻ എറണാകുളം പെറ്റ് ഹോസ്പിറ്റലില്‍ കൊണ്ടുപോയി. ഗ്രൂം ചെയ്യുന്നതിന് മുന്നോടിയായി അനസ്‌തേഷ്യ നല്‍കിയപ്പോള്‍ പൂച്ചയുടെ ജീവന്‍ നഷ്ടപ്പെട്ടെന്നും, അശ്രദ്ധയാണ് കാരണമെന്നുമായിരുന്നു നാദിര്‍ഷയുടെ പരാതി. എന്നാല്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന നിലപാടിൽ തന്നെയായിരുന്നു എറണാകുളം പെറ്റ് ഹോസ്പിറ്റൽ.

ആശുപത്രി ജീവനക്കാരുടെ അശ്രദ്ധയാണ് പൂച്ചയുടെ മരണത്തിന് കാരണമെന്ന് നാദിർഷ പിന്നീട് ആരോപിച്ചു. തുടർന്ന് ഔദ്യോഗികമായി പരാതി നൽകി.

Summary: Postmortem report of the pet cat owned by actor/director Nadirsha points to a possible cardiac arrest rather than negligence by the side of the vet hospital. Nadirshah accused the pet hospital for the death of the cat during a grooming session. The report was handed over to the police

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y