EBM News Malayalam
Leading Newsportal in Malayalam

നിലമ്പൂർ മിസ് കോളിൽ ശശി തരൂരിന് തെറ്റിയോ? 40 കോൺഗ്രസ് താരപ്രചാരകരുടെ പട്ടികയിലെ പേര് കണ്ടില്ലേ?| congress releases list of 40 star campaigners for nilambur as a reply to shashi tharoors complaint


Last Updated:

കെ സി വേണുഗോപാലും പ്രിയങ്ക ഗാന്ധിയും മുതൽ അലോഷ്യസ് സേവ്യർ ഉൾപ്പെടെയുള്ള 40 പേരാണ് താര പ്രചാരകരുടെ പട്ടികയിലുള്ളത്

നിലമ്പൂരിലേക്ക് വരണമെന്ന് അഭ്യർത്ഥിച്ച് ഒരു മിസ്ഡ് കോൾ പോലും ലഭിച്ചിട്ടില്ലെന്നാണ് ശശി തരൂർ പറഞ്ഞത്
നിലമ്പൂരിലേക്ക് വരണമെന്ന് അഭ്യർത്ഥിച്ച് ഒരു മിസ്ഡ് കോൾ പോലും ലഭിച്ചിട്ടില്ലെന്നാണ് ശശി തരൂർ പറഞ്ഞത്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ക്ഷണിച്ചില്ലെന്ന ശശി തരൂരിന്റെ പരസ്യ പ്രതികരണത്തിന് പിന്നാലെ തെളിവ് പുറത്തുവിട്ട് കോൺഗ്രസ്. നിലമ്പൂരിലെ 40 താരപ്രചാരകരുടെ പട്ടികയാണ് പാർട്ടി നേതൃത്വം പുറത്തുവിട്ടത്. പട്ടികയിൽ എട്ടാമത്തെ പേരുകാരനാണ് ശശി തരൂർ. ഇതോടെ ക്ഷണിച്ചില്ലെന്ന തരൂരിന്റെ വാദത്തെ കോൺഗ്രസ് നേതൃത്വം തള്ളിക്കളയുകയാണ്. കെ സി വേണുഗോപാലും പ്രിയങ്ക ഗാന്ധിയും മുതൽ അലോഷ്യസ് സേവ്യർ ഉൾപ്പെടെയുള്ള 40 പേരാണ് താര പ്രചാരകരുടെ പട്ടികയിലുള്ളത്.

അതേസമയം, നിലമ്പൂരിലേക്ക് തന്നെ ആരും ക്ഷണി​ച്ചില്ലെന്നും ക്ഷണിച്ചാൽ പോകുമായിരുന്നുവെന്നുമായിരുന്നു ശശി തരൂർ നേരത്തെ മാധ്യമ​ങ്ങളോട് പറഞ്ഞത്. നിലമ്പൂരിലേക്ക് വരണമെന്ന് അഭ്യർത്ഥിച്ച് ഒരു മിസ്ഡ് കോൾ പോലും ലഭിച്ചിട്ടില്ല. ക്ഷണിക്കാ​തെ ഒരിടത്തും പോകാറില്ല. അവിടെ എന്നെ വലിയ ആവശ്യമില്ലെന്നാണ് മനസിലാക്കുന്നത്. വലിയ ബുദ്ധിമുട്ടില്ലാതെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വിജയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശശി തരൂർ പറഞ്ഞു.

യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനായി അങ്ങനെയൊരു പ്രത്യേക ക്ഷണം വേണോ എന്ന ചോദ്യത്തിന് ക്ഷണിക്കാതെ നേതാക്കളാരും പോകാറില്ലെന്നായിരുന്നു തരൂരിന്റെ മറുപടി. പ്രിയങ്കാ ഗാന്ധിയടക്കം ഇങ്ങനെയാണ് വന്നത്. 16 വർഷമായി കോൺഗ്രസിനൊപ്പം പ്രവർത്തിക്കുകയാണ്. പാർട്ടിയോടും പ്രവർത്തകരോടും ഒരു പ്രശ്നവുമില്ല. പാർട്ടിയോടുള്ള സ്നേഹത്തിൽ സംശയം വേണ്ട. പാർട്ടി അവഗണിച്ചുവെന്ന തോന്നലും ഇല്ല. നേതൃത്വത്തിനോട് ചില പ്രശ്നങ്ങളുണ്ടെന്ന് എല്ലാവർക്കുമറിയാം. അതൊക്കെ പാർട്ടിക്കകത്ത് സംസാരിക്കാറാണ് പതിവെന്നും തരൂർ പറഞ്ഞു.

താൻ എവിടേക്കും പോകുന്നില്ലെന്നും ബിജെപി പ്രവേശനത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചു. ‘എന്റെ ലൈൻ മാറിയിട്ടില്ല. പ്രധാനമന്ത്രിയോട് സംസാരിച്ചത് ഔദ്യോഗിക കാര്യങ്ങൾ മാത്രമാണ്. മറ്റു വിഷയങ്ങൾ സംസാരിച്ചിട്ടില്ല. ആഭ്യന്തര രാഷ്ട്രീയ വിഷയങ്ങൾ സംസാരിച്ചിട്ടില്ല. ഞാൻ എവിടെയ്ക്കും പോകുന്നില്ല. കോൺഗ്രസ് അംഗമാണ്’- ശശി തരൂർ‌ പറഞ്ഞു.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y