EBM News Malayalam
Leading Newsportal in Malayalam

എട്ട് വയസുകാരന് ഡോക്ടർ പറഞ്ഞപോലെ പകുതി നൽകാൻ ഗുളിക ഓടിച്ചപ്പോൾ അതാ ഒരു കമ്പിക്കഷണം| small piece of iron rod found in paracetamol tablet given from public health center in mannarkkad palakkad


Last Updated:

ഗുളികയുടെ പകുതി നൽകാനാണു ഡോക്ടർ നിർദേശിച്ചിരുന്നത്. ഇതനുസരിച്ച് ഗുളിക പൊട്ടിച്ചപ്പോഴാണു കമ്പിക്കഷണം കണ്ടത്. പൊട്ടിച്ചില്ലായിരുന്നെങ്കിൽ കമ്പിക്കഷണവും ഉള്ളിൽ പോകുമായിരുന്നു

നാരങ്ങപ്പറ്റയിലെ ജനകീയാരോഗ്യ കേന്ദ്രത്തിൽ നിന്ന് നൽകിയ പാരസെറ്റമോള്‍ ഗുളികയിലാണ് കമ്പിക്കഷണം കണ്ടത്
നാരങ്ങപ്പറ്റയിലെ ജനകീയാരോഗ്യ കേന്ദ്രത്തിൽ നിന്ന് നൽകിയ പാരസെറ്റമോള്‍ ഗുളികയിലാണ് കമ്പിക്കഷണം കണ്ടത്

പാലക്കാട്: മണ്ണാർക്കാട് നഗരസഭയുടെ ജനകീയാരോഗ്യ കേന്ദ്രത്തിൽ നിന്ന് എട്ടുവയസുകാരന് നൽകിയ ഗുളികയിൽ ലോഹക്കഷണം കണ്ടെത്തി. നഗരസഭയുടെ നാരങ്ങപ്പറ്റയിലെ ജനകീയാരോഗ്യ കേന്ദ്രത്തിൽ നിന്ന് നൽകിയ പാരസെറ്റമോള്‍ ഗുളികയിലാണ് കമ്പിക്കഷണം കണ്ടത്. കള്ളിവളപ്പിൽ ഹസീഫിന്റെ മകൻ അഹമ്മദ് റിസ്‌വാൻ പനിയെത്തുടർന്നാണ് ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയത്.

ഗുളികയുടെ പകുതി നൽകാനാണു ഡോക്ടർ നിർദേശിച്ചിരുന്നത്. ഇതനുസരിച്ച് ഗുളിക പൊട്ടിച്ചപ്പോഴാണു കമ്പിക്കഷണം കണ്ടത്. പൊട്ടിച്ചില്ലായിരുന്നെങ്കിൽ കമ്പിക്കഷണവും ഉള്ളിൽ പോകുമായിരുന്നു.

സർക്കാർ കമ്പനിയായ കെഎംസിഎൽ വഴിയാണു മരുന്ന് എത്തിക്കുന്നതെന്ന് നഗരസഭാധ്യക്ഷൻ സി മുഹമ്മദ് ബഷീർ പറഞ്ഞു. മരുന്നിന്റെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ആരോഗ്യമന്ത്രിക്കു പരാതി നൽകുമെന്നും ബഷീർ പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ സി ഷഫീഖ് റഹ്മാൻ നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകി.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y