കോഴിക്കോട് മൂന്നര വയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു; കുട്ടിയുടെ ചെവിയിലും തലയിലും കഴുത്തിലും ഗുരുതര പരിക്ക്|Stray dog attack in kozhikode 3 and half year old child got injured
Last Updated:
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു
കോഴിക്കോട്: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. ഒളവണ്ണ ചെറോട്ട്കുന്ന് ബിജുല – ഷാജി ദമ്പതികളുടെ മകൻ സഞ്ചൽ കൃഷ്ണയെയാണ് തെരുവുനായ ആക്രമിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് 5.45 ഓടെയാണ് അപകടം ഉണ്ടായത്.
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ അയൽവാസികളാണ് നായയെ തുരത്തി കുട്ടിയെ രക്ഷിച്ചത്. കുഞ്ഞിനെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ചെവിയിലും കഴുത്തിലും തലയിലും ആഴത്തിൽ മുറിവേറ്റതായി ഡോക്ടർമാർ അറിയിച്ചു. നായയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ ചെവി കടിച്ച് മുറിക്കുകയും വീണ്ടും കഴുത്തിലും തലയിലും കടിക്കുകയായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. നിലവിൽ കുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
Summary: Three-and-a-half-year-old child suffered serious injuries in a Stray dog attack in Kozhikode.
Kozhikode [Calicut],Kozhikode,Kerala
June 19, 2025 9:46 AM IST
കോഴിക്കോട് മൂന്നര വയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു; കുട്ടിയുടെ ചെവിയിലും തലയിലും കഴുത്തിലും ഗുരുതര പരിക്ക്
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y