EBM News Malayalam
Leading Newsportal in Malayalam

മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ കാറുമായിടിച്ച് റോഡിലേക്ക് വീണ സ്ത്രീ പിക്കപ്പ് വാൻ കയറി മരിച്ചു woman died after ran over by pick up van as her bike hit a car


Last Updated:

ദേശീയപാതയിലേക്ക് കയറാനായി ബൈക്ക് കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട് കല്ലടിക്കോട് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തെത്തുടർന്ന് ബൈക്ക് യാത്രക്കാരി മരിച്ചു. കല്ലടിക്കോട് വെങ്ങമറ്റത്തിൽ ലിസി തോമസ് ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന മകൻ ടോണിക്ക് പരിക്കേറ്റു.ചൊവ്വാഴ്ച്ച രാവിലെയാണ് അപകടമുണ്ടായത്.

കല്ലടിക്കോട് മേലെ ചുങ്കത്തു റോഡിൽ നിന്നും കോഴിക്കോട് – പാലക്കാട് ദേശീയ പാതയിലേക്ക് കയറുന്നതിനിടെയാണ് അപകടം.കാറിന്റെ പിന്നിലായിയിരുന്നു ബൈക്ക് ഉണ്ടായിരുന്നത്. കാർ ദേശീയപാതയിലേക്ക് കടക്കാൻ തുടങ്ങുന്നതിനിടെ ബൈക്ക് കാറിനെ മറികടക്കാൻ ശ്രമിച്ചു. തുടർന്ന് ബൈക്ക് കാറിൽ ഇടിച്ച് ബൈക്ക് യാത്രികരായ അമ്മയും മകനും റോഡിലേക്ക് തെറിച്ചു വീണു.

ലിസി റോഡിന്റെ മറുവശത്തേക്കാണ് തെറിച്ചു വീണത്. എതിർദിശയിൽനിന്നു വന്ന പിക്കപ് വാൻ ലിസിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ലിസിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y