EBM News Malayalam
Leading Newsportal in Malayalam

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ചക്ക വീണ് ഒൻപത് വയസുകാരിക്ക് ദാരുണാന്ത്യം


മലപ്പുറം: കോട്ടക്കലിൽ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ചക്ക വീണ് ഒൻപത് വയസുകാരിക്ക് ദാരുണാന്ത്യം. ചങ്കുവെട്ടി സ്വദേശി കുഞ്ഞലവിയുടെ മകൾ ഐഷ തസ്‌നിയാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. കുട്ടിയുടെ ദേഹത്തേക്ക് ചക്ക വീണതിൻ്റെ ആഘാതത്തിൽ മുഖവും തലയും നിലത്ത് അടിച്ച് വീഴുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ഉടൻ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വേങ്ങര പൊലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

 



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y