കൊല്ലം: ജില്ലയിലെ പ്രമുഖ ആശുപത്രിയായ ‘മെഡിട്രീന’ വൈവിധ്യമാർന്ന പരിപാടികളോടെ ലോക വനിതാദിനം ആഘോഷിച്ചു. ആഘോഷ പരിപാടികൾ മേയർ ഹണി ബെഞ്ചമിൻ ഉദ്‌ഘാടനം ചെയ്തു. ഗ്രൂപ്പ് സിഇഒ ഡോ മഞ്ജു പ്രതാപിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സമൂഹത്തിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പന്ത്രണ്ട് വനിതകൾക്ക് വനിതാരത്നം പുരസ്‌കാരം നൽകി ആദരിച്ചു. മികച്ച ഡോക്ടർ, നഴ്സ്,ആർട്ടിസ്റ്റ്, ജേർണലിസ്റ്റ്, ആശാവർക്കർ, ഓട്ടോ ഡ്രൈവർ, ഹരിത കർമ്മസേന തുടങ്ങിയ പന്ത്രണ്ട് വിഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വനിതകളെയാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. ചലച്ചിത്ര താരം സന്ധ്യ രാജേന്ദ്രൻ, ഡിവിഷൻ കൗൺസിലർ പ്രിജി, മാധ്യമ പ്രവർത്തക രേഷ്മ രമേശ്, ഡോ ലുലു, ഡോ അപർണ്ണ രാജ്, ഡോ അലീന തുടങ്ങിയവർ സംസാരിച്ചു.
സ്ത്രീസുരക്ഷ ബോധവൽക്കരണത്തിൻ്റെ ഭാഗമായി നടത്തിയ സ്ത്രീ സുരക്ഷാ നൈറ്റ് റൈഡ്, കൊല്ലം സിറ്റി വനിതാ സ്റ്റേഷൻ എസ്. ഐ സ്വാതി.വി ഫ്ലാഗ് ഓഫ് ചെയ്യുകയും, വനിതാദിന സന്ദേശം നൽകുകയും ചെയ്തു. നെറ്റ് റൈഡിനു മുമ്പായി വനിതാ സംരക്ഷണം പ്രമേയമാക്കി മെഡിട്രീനപുരസ്‌കാര വിതരണം സംഘടിപ്പിച്ച് മെഡിട്രീന ഹോസ്പിറ്റൽ ജീവനക്കാർ അവതരിപ്പിച്ച നൃത്താവിഷ്ക്കാരവും അരങ്ങേറി.