EBM News Malayalam
Leading Newsportal in Malayalam

കൈക്കൂലി കേസ് : മുന്‍ ആര്‍ ടി ഒ ജേഴ്‌സന് ജാമ്യം


കൊച്ചി : കൈക്കൂലിക്കേസില്‍ എറണാകുളം മുന്‍ ആര്‍ ടി ഒ ജേഴ്‌സന് ജാമ്യം. റിമാന്‍ഡ് കാലാവധി തീരാനിരിക്കെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

കൈക്കൂലി കേസില്‍ അറസ്റ്റിലായ ജേഴ്‌സന്റെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ പണവും വിലകൂടിയ നിരവധി വിദേശയിനം മദ്യക്കുപ്പികളും പിടിച്ചെടുത്തിരുന്നു. അറസ്റ്റ് ചെയ്തതിന് പിന്നാലെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു.

ജേഴ്‌സനൊപ്പം പിടിയിലായ ഏജന്‍സ് രാമപ്പടിയാര്‍ക്കും രണ്ടാം പ്രതി സജേഷിനും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y